Web Desk

തിരുവനന്തപുരം:

February 16, 2021, 10:59 pm

മാണി സി കാപ്പൻ വഞ്ചിച്ചത് ജനങ്ങളെ: മുഖ്യമന്ത്രി

Janayugom Online

തെരഞ്ഞെടുത്ത ജനങ്ങളോടാണ് മാണി സി കാപ്പൻ വഞ്ചന കാണിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. എൽഡിഎഫിനോട് മാത്രമല്ല കാപ്പന്റെ വഞ്ചന. നാട്ടുകാരെയും സഹായിച്ചവരെയും കാണാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതിന് ജനങ്ങൾ തന്നെ മറുപടി കൊടുത്തോളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ സംരക്ഷണമാണ് വർഗീയതക്കെതിരെയുള്ള ഉറച്ച നിലപാട്. അതിന് കോൺഗ്രസ് തയ്യാറാകുന്നില്ല. വോട്ടിന്റെ ചിന്തയിൽ സമരസപ്പെട്ടു പോകുകയാണ്. കോൺഗ്രസിനുള്ള പരിമിതിയും ഇത് തന്നെയാണ്. ആർഎസ്എസിന്റെ നിലപാടുകൾ അംഗീകരിച്ചാണ് കോൺഗ്രസും മുന്നോട്ട് പോകുന്നത്. നയപരമായി വലിയ വ്യത്യാസമില്ലാത്തതിനാൽ കോൺഗ്രസിനെ ആകൃഷ്ടരാക്കാന്‍ ആർഎസ്എസിനും ബുദ്ധിമുട്ടില്ല. എന്നാൽ ഇടതുപക്ഷം വർഗീയതക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY: Mani C Kap­pan cheat­ed peo­ple: CM

YOU MAY ALSO LIKE THIS VIDEO