Tuesday
19 Feb 2019

ആ മാണിക്യ മലരിന്‍റെ ഉടമ ദാ ഇവിടെയുണ്ട്

By: Web Desk | Monday 12 February 2018 4:50 PM IST

“മാണിക്യ മലരായ പൂവി” ന്‍റെ എന്ന ഗാനം വെറും മൂന്നു ദിവസം കൊണ്ട് കണ്ടത് മുപ്പത് ലക്ഷം പേരാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലേതാണ് ഇൗ ഗാനം. ഇത്രയേറെ ഹിറ്റായ “മാണിക്യ മലരായ പൂവി”ന്‍റെ ഉടമ ഇപ്പോള്‍ റിയാദിലുണ്ട്.

ഇരുപതാമത്തെ വയസ്സില്‍ പിറന്ന ഇൗ മനോഹര പ്രണയ ഗാനം ഹിറ്റാകാന്‍ പിഎംഎ ജബ്ബാറിന് നാല്‍പ്പത് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. പതിനഞ്ചു വര്‍ഷമായി ചെറിയൊരു ബഖാലയില്‍ ജീവിതം തള്ളിനീക്കാനുള്ള വ്യഗ്രതയിലാണ് അദ്ദേഹം.


തൃശൂർ ജില്ലയിലെ കരുപ്പടന്നക്കാരനായ ജബ്ബാര്‍ ബഖാലയിലെത്തുന്നവര്‍ക്ക് ഉസ്താദാണ്. അറുപത് വയസ്സ് പിന്നിട്ട  ജബ്ബാര്‍ പതിനാറാം വയസ്സുമുതല്‍ പാട്ടെഴുത്ത് തുടങ്ങി, ഇതിനകം നിരവധി പാട്ടുകള്‍ അദ്ദേഹത്തിന്റെ വകയായുണ്ട്.

Related News