Monday
18 Feb 2019

മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം: ഹനുമന്ത റാവു

By: Web Desk | Tuesday 13 February 2018 11:07 PM IST

ന്യൂഡല്‍ഹി: വിവാദ പ്രസ്താവന നടത്തിയ മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവു. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം കത്തെഴുതി.

മണിശങ്കര്‍ അയ്യരെ നിലവില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. തീര്‍ച്ചയായും അയ്യരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്ന് ഹനുമന്ത റാവു ആവശ്യപ്പെട്ടു. ഇന്ത്യയെപ്പോലെതന്നെ പാകിസ്ഥാനെയും സ്‌നേഹിക്കുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്. കറാച്ചിയില്‍ നടന്ന ചടങ്ങിനിടെയാണ് അയ്യര്‍ ഇങ്ങനെ പറഞ്ഞത്. അയ്യരുടെ പ്രസ്താവന മൂലം തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണെന്നും റാവു കുറ്റപ്പെടുത്തി.

Related News