Web Desk

കോഴിക്കോട്

October 14, 2020, 8:16 pm

മണിയൂർ ഇ ബാലൻ: എഴുത്തും ജീവിതവും പ്രകാശിപ്പിച്ചു

Janayugom Online

പ്രമുഖ പുരോഗമന സാഹിത്യകാരനും ദീർഘകാലം യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മണിയൂർ ബാലൻ മാസ്റ്ററുടെ ജീവിതവും കലയും ആധാരമാക്കി ഡോ. ശശികുമാർ പുറമേരി രചിച്ച “മണിയൂർ ഇ ബാലൻ എഴുത്തും ജീവിതവും” എന്ന കൃതി പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഓൺലൈൻ പ്രകാശനം നിർവ്വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ പുസ്തകം സ്വീകരിച്ചു. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കവി പി. കെ. ഗോപി പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ യു. കെ. കുമാരൻ, ബി. സുരേഷ്ബാബു എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥകർത്താവ് ഡോ. ശശികുമാർ പുറമേരി സംസാരിച്ചു. യുവകലാസാഹിതി കേരളം ഫേസ്ബുക്ക് പേജിൽ നടന്ന പ്രകാശന ചടങ്ങിൽ യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ. എം സതീശൻ സ്വാഗതവും കോഴിക്കോട് ജില്ലാ സെക്രട്ടറി അഷ്റഫ് കുറുവട്ടൂർ കൃതജ്ഞതയും രേഖപ്പെടുത്തി. റെഡിചെറി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയത്.