പ്രേഷക പ്രീതി നേടി മുന്നേറുന്ന പരിപാടിയാണ് ബിഗ് ബോസ്. ഇതിനോടകം തന്നെ ബിഗ്ബോസ് താരങ്ങളുടെ പല വിഷമതകളും മറ്റു കാര്യങ്ങളും പ്രേഷകർ അറിഞ്ഞു കഴിഞ്ഞു. വെറുതെയല്ല ഭാര്യ എന്ന ടിവി ഷോയിലൂടെ പ്രേഷകർക്ക് സുപരിചിതയാകുകയും നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേഷക പ്രിയങ്കരിയാകുകയും ചെയ്ത താരമാണ് മഞ്ജു പത്രോസ്. തന്റെ ജീവിതത്തിൽ താൻ നേരിട്ട കഷ്ടതകൾ ബിഗ് ബോസിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. താൻ ഒരു കുഗ്രാമത്തിലാണ് ജനിച്ചതെന്നും കൂലിപ്പണിക്കാരനായ അച്ഛൻ വളരെ കഷ്ടപ്പെട്ടാണ് തങ്ങളെ വളർത്തിയതെന്നും തങ്ങളുടെ ആവശ്യങ്ങളെല്ലാം അച്ഛൻ നടത്തി തരുന്നതിനാൽ വലിയ കഷ്ടപ്പാടുകളൊന്നും തന്നെ അറിഞ്ഞിരുന്നില്ലാ എന്നും മഞ്ജു പറഞ്ഞു. എന്നാൽ വിവാഹ ശേഷം തന്റെ ജീവിതം ആകെ മാറിമറിയുകയായിരുന്നുവന്നാണ് മഞ്ജു പറയുന്നത്.
വളരെയധികം കടബാധ്യതകൾ ഉണ്ടായിരുന്ന ഭർത്താവിന് തന്റെ സ്വർണ്ണം മുഴുവൻ കടം വീട്ടാനായി നൽകി. സ്വർണ്ണം പോയി എന്നല്ലാതെ കടത്തിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. കടം പെരുകി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. ഭര്‍ത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ ജോലി ഉണ്ടാകുകയുള്ളൂ. ആ സമയങ്ങളില്‍ വീട്ടു ചെലവിനായി വീണ്ടും കടം വാങ്ങി. ഇനി കടം വാങ്ങാത്തതായി ആരും തന്നെ ഉണ്ടായിരുന്നില്ല.
വീടുകളും സ്ഥലവും മാറി മാറി താമസിച്ചു. കടം കൊടുക്കാനുള്ളവരുടെ വീട്ടിൽ വന്നുള്ള ഭീക്ഷണിയും ഫോണ്‍ വിളിയും എല്ലാം കാരണം തനിക്ക് കാളിങ് ബെല്‍ കേള്‍ക്കുമ്പോഴും ഫോണിന്റെ റിംങ് കേള്‍ക്കുമ്പോഴും പേടിയായിരുന്നു. തന്നോട് വളരെ മോശമായി വരെ കടം കൊടുക്കാനുള്ളവര്‍ സംസാരിച്ചിട്ടുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ താന്‍ പൊട്ടി കരഞ്ഞിട്ടുണ്ടെന്നും താരം ഓർത്തെടുത്തു.
കഷ്ടപ്പാടിന്റെ സമയത്ത് തന്നോട് വളരെ അടുത്ത സുഹൃത്ത് ‘നീയാ പണിയ്ക്ക് പോകുമോ?’ എന്ന് ചോദിച്ചിട്ടിട്ടുണ്ടെന്നും വളരെ മോശം അവസ്ഥിയിൽ പോലും തനിക്കങ്ങനം ഓർക്കാൻ കഴിയില്ലെന്നും തന്റെ സുഹൃത്ത് പറഞ്ഞ ആ വാചകം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മഞ്ജു പറഞ്ഞു. ഒരു സുഹൃത്തുക്കളും അങ്ങനെ ചോദിക്കാൻ പാടില്ലെന്നും കടം എല്ലാം തീർത്ത് ഒരു കുഞ്ഞ് വീട് വെയ്ക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും മഞ്ജു വെളിപ്പെടുത്തി. ഷ്ടപ്പാടിന്റെ സമയങ്ങളില്‍ കൂടെനില്‍ക്കാത്ത സുഹൃത്തുക്കള്‍ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചാലും അതെല്ലാം അവഗണിക്കണമെന്നു സാജു ഉപദേശിച്ചു.
English Summary: Manju Pathrose reveal her friend’s attitude.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.