ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍

Web Desk
Posted on October 12, 2019, 5:33 pm

ഉലന്‍ ഉദേ: ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിലേക്ക്. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ തായ്‌ലന്റ് താരത്തെ 41ന് തോല്‍പ്പിച്ചാണ് മഞ്ജു യോഗ്യത നേടിയത്. 4–1 ആണ് സ്‌കോര്‍. മഞ്ജുവിന്റെ ആദ്യ ചാംപ്യന്‍ഷിപ്പാണിത്. ഞായറാഴ്ചയാണ് ഫൈനല്‍.
പതിനെട്ടു വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു വനിതാബോക്‌സിങ് താരം അരങ്ങേറ്റത്തില്‍ ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.