ശ്രീകുമാർ മേനോൻ അപായപ്പെടുത്തുമോ എന്ന് ഭയം; മഞ്ജു വാര്യർ

Web Desk
Posted on October 21, 2019, 10:53 pm

തിരുവനന്തപുരം: ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്ന് നടി മഞ്ജു വാര്യർ. ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിലും ശ്രീകുമാർ മേനോനാണെന്നും മഞ്ജു വാര്യർ പരാതിയിൽ പറയുന്നു. പരാതി മഞ്ജുവാര്യർ ഡിജിപിയ്ക്ക് കൈമാറി. തൻറെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും മഞ്ജു തൻറെ പരാതിയിൽ പറയുന്നു. തനിക്കെതിരെ സംഘടിതമായി നീക്കം ചിലർ നടത്തുന്നു, മഞ്ജു പറയുന്നു. സൈബർ ആക്രമണത്തിൽ ശ്രീകുമാർ മേനോൻറെ സുഹൃത്ത് മാത്യു സാമുവലിനും പങ്കുണ്ടെന്നും മഞ്ജുവാര്യർ കൂട്ടിച്ചേർത്തു. ഡിജിപിയെ നേരിട്ട് കണ്ടാണ് മഞ്ജു തൻറെ പരാതി കൈമാറിയത്. പരാതിയില്‍ സാമ്പത്തിക ചൂഷണവും, ഭീഷണിയും കൂടാതെ അപായപ്പെടുത്താനുള്ള ശ്രമവും തനിക്കെതിരെ നടന്നതായും മഞ്ജു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.