ഓഖി ദുരിതാശ്വാസബാധിതര്‍ക്ക് ആശ്വാസമേകി മഞ്ജു വാര്യര്‍

Web Desk

തിരുവനന്തപുരം

Posted on January 01, 2018, 7:59 pm

ഓഖി ദുരിതബാധിതര്‍ക്ക് ആശ്വാസസഹായമായി നടി മഞ്ജു വാര്യര്‍. ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കായി അഞ്ച് ലക്ഷം രൂപ നല്‍കിയാണ് മഞ്ജു വാര്യര്‍ മുന്നോട്ട് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മഞ്ജു തുക കൈമാറിയത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയത്, മഞ്ജു പ്രതികരിച്ചു. നേരത്തെ പൂന്തുറയിലെത്തി മഞ്ജു ദുരിത ബാധിതരെ നേരിട്ട് കണ്ടിരുന്നു. തീരത്ത് ദുരന്തത്തില്‍പ്പെട്ട എട്ടോളം വീടുകളാണ് മഞ്ജു സന്ദര്‍ശിച്ചിരുന്നത്. ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കള്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം മഞ്ജുവിനെ അറിയിച്ചിരുന്നു. ദുരിതബാധിതരുടെ പരാതികള്‍ ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് മഞ്ജു അന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.