മാസ്കിൽ കുസൃതി കാണിച്ച് മഞ്ജു വാരിയർ; ചിത്രങ്ങൾ വൈറൽ

Web Desk
Posted on August 27, 2020, 8:35 pm

പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ രണ്ടാം വരവായിരുന്നു മഞ്ജുവിന്റേത്. തുടക്കത്തിൽ ലഭിച്ചച് സ്വീകാര്യത രണ്ടാം വരവിലും താരത്തിന് ലഭിച്ചിരുന്നു. ആദ്യ വരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. രൂപത്തിലും ഭാവത്തിലും ഈ മാറ്റമുണ്ടായിരുന്നു. തന്റെ സിനിമ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാസ്ക്കിൽ മഞ്ജുവിന്റെ ചിത്രമാണ്. നടി തന്നെയാണ് രസകരമായ മാസ്ക്ക് ചിത്രത്തിൽ മോഡലായി എത്തിയിരിക്കുന്നത്.

മഞ്ജുവാര്യരുടെ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിൽ ചിത്രം വൈറലായിട്ടുണ്ട്. കൂടാതെ വിട്ടിൽ നിന്നുള്ള രസകരമായ വിശേഷങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കാറുമുണ്ട്.

Eng­lish sum­ma­ry; man­ju war­ri­er viral mask pho­to

You may also like this video;