Wednesday
20 Feb 2019

മഞ്ജുവാര്യര്‍ എഎംഎംഎയില്‍ സജീവമാകും

By: Web Desk | Thursday 29 November 2018 10:06 PM IST

pallissery

പല്ലിശ്ശേരി

ടി പീഡിപ്പിക്കപ്പെട്ടശേഷം അതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മാലോകരെ അറിയിച്ച പ്രശസ്ത നടി മഞ്ജുവാര്യര്‍ നീതിക്കുവേണ്ടിയുള്ള യാത്രയിലായിരുന്നു. അതിനുവേണ്ടി സിനിമാരംഗത്തെ കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് ഡബ്ല്യുസിസി രൂപീകരിച്ചു. ശക്തമായിതന്നെ അവര്‍ പ്രവര്‍ത്തിച്ചു. അതിന് ഗുണവും ഉണ്ടായി. അന്വേഷണം നേര്‍വഴിയിലൂടെയാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. സംഘടന ഉണ്ടാക്കിയതിന്റെ പേരില്‍ പാര്‍വതി, റിമാകല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നീ നടികള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞെങ്കിലും മോഹന്‍ലാല്‍ സിനിമകളാണ് മഞ്ജുവാര്യരെ രക്ഷപ്പെടുത്തിയത്.
ഇടക്കാലത്ത് എഎംഎംഎയില്‍നിന്ന് നടികളെ അകറ്റിയെങ്കിലും അവരോടൊപ്പം ചേരാന്‍ മഞ്ജുവാര്യരെ കിട്ടിയില്ല. മൂന്നു നടികള്‍ എഎംഎംഎയില്‍ നിന്നും രാജിവച്ചു. രേവതിയും പാര്‍വതിയും അടക്കമുള്ളവര്‍ പുറത്തുനിന്നും പോരാടി. അപ്പോഴും മഞ്ജുവാര്യര്‍ ഒരു ഭാഗത്തും നില്‍ക്കാതെ സ്വന്തംകാര്യം നോക്കുകയായിരുന്നു.
എഎംഎംഎയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചാര്‍ജെടുക്കുകയും ദിലീപ് സംഘടനയില്‍ നിന്നും രാജിവയ്ക്കുകയും (നിര്‍ബന്ധിച്ച് രാജിവയ്പിച്ചതാണെന്നും പുറത്താക്കിയതാണെന്നും തര്‍ക്കം നിലവിലുണ്ട്) ചെയ്തപ്പോള്‍ സംഘടനയുമായി മഞ്ജുവാര്യര്‍ സഹകരിക്കാനും മോഹന്‍ലാലിനു പിന്തുണ നല്‍കാനും തീരുമാനിച്ചു. അങ്ങനെ ‘എഎംഎംഎ’യില്‍ മഞ്ജുവാര്യര്‍ സജീവമാകുകയാണെങ്കില്‍ ഒരു നല്ല സ്ഥാനവും ലഭിക്കുമെന്നാണ് അണിയറയിലെ സംസാരം.

Related News