നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജുവാര്യരുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരുടെ മൊഴിയും ഇതോടൊപ്പം രേഖപ്പെടുത്തും. കേസിൽ നടൻ ദിലീപിനെതിരേ ഉന്നയിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഇവരിൽനിന്ന് മൊഴിയെടുക്കുന്നത്.
കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ, ഗീതു മോഹൻദാസ് എന്നിവരുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും. ശനിയാഴ്ച സംവിധായകൻ ശ്രീകുമാർ മേനോന്റെയും അടുത്ത മാസം നാലിന് ഗായിക റിമി ടോമിയുടെയും മൊഴി രേഖപ്പെടുത്തും. മൊഴി നൽകുന്നവരെ പ്രതിഭാഗം അഭിഭാഷകർക്ക് വിസ്തരിക്കാനാകും.
എറണാകുളം സി. ബി. ഐ. പ്രത്യേക കോടതിയിൽ രഹസ്യമായാണ് മൊഴിയെടുക്കലും വിസ്താരവും നടക്കുന്നത്. കുറ്റകൃത്യം നടക്കുമ്ബോൾ ഉപയോഗിച്ചിരുന്ന ടെമ്ബോ ട്രാവലർ വാടകയ്ക്ക് നൽകിയയാളുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തി.
English summary:Manju Warrier’s statement will be recorded today
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.