Tuesday
19 Feb 2019

കാത്തിരിപ്പിനൊടുവില്‍ ആമിയെത്തി

By: Web Desk | Friday 9 February 2018 12:09 PM IST

തിരുവനന്തപുരം:

ഏറെ കാത്തിരിപ്പിനൊടുവില്‍ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമി തിയേറ്ററുകളിലെത്തി. തിരുവനന്തപുരത്ത് നടന്ന പ്രത്യേക പ്രദര്‍ശനത്തിന് മന്ത്രിമാര്‍, മാധവിക്കുട്ടിയുടെ സഹോദരി എന്നിവരടക്കം നിരവധിപേരെത്തി.

കേരളത്തില്‍ മാത്രം നൂറോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യരാണ് അഭിനയിച്ചത്. ടൊവിനോ തോമസ്, അനൂപ് മേനോന്‍, മുരളീ ഗോപി, രണ്‍ജി പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.പി.എ.സി ലളിത, രാഹുല്‍ മാധവ് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

റാഫേല്‍ തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും കമലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Related News