November 30, 2023 Thursday

Related news

November 26, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 23, 2023
November 21, 2023
November 20, 2023
November 19, 2023
November 18, 2023

മണ്ണാർക്കാട് മയക്കുമരുന്ന് വേട്ട: രണ്ട് യുവാക്കൾ അറസ്റ്റിൽ

Janayugom Webdesk
മണ്ണാർക്കാട്
September 22, 2021 10:15 am

നിരോധിത മയക്കുമരുന്നുമായി പാലക്കാട് യുവാക്കള്‍ പിടിയില്‍. കോട്ടോപ്പാടം സ്വദേശികളായ കല്ലിടുമ്പിൽ മുഹമ്മദ് റിഷാദ് (26) ചോലകത്ത് ഫിറോസ് ഖാൻ (23) എന്നിവരെയാണ് മണ്ണാർക്കാട് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 19 ഗ്രാം (എംഡിഎംഎ) നിരോധിത മയക്കു മരുന്ന് പിടിച്ചെടുത്തു.
ഇന്ന് പുലർച്ചെ ഒന്നരയോടെ മണ്ണാർക്കാട് പോലീസ് നടത്തി യ നൈറ്റ് പട്രോളിങ്ങിനിടെ കല്ലടി കോളേജിൽ സമീപത്തുനിന്നാണ് കാറിൽ കടത്തുകയായിരുന്ന നിരോധിത മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സി ഐ പി. അജിത്കുമാറിന്റെ നിർദ്ദേശപ്രകാരം എസ്ഐ കെ.ആർ. ജസ്റ്റിൻ, സിപിഒ മാരായ ദാമോദരൻ, മുഹമ്മദ് റാഫി, ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്. 75 ലക്ഷരൂപ വിലമതിക്കുന്ന മയക്കു മരുന്നാണിതെന്ന് പോലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Man­narkkad drug hunt: Two youths arrested

you may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.