അപ്രതീക്ഷിതമായി ലഭിച്ച ലോക് ഡൗൺ അവധി ദിനങ്ങൾ മക്കളുടെ കലാ അഭിരുചി പരിപോഷിപ്പിക്കാൻ പ്രയോജനപ്പെടുത്തുകയാണ് പ്രശസ്ത ശില്പി മനോജ് ബ്രഹ്മമംഗലം. ചിത്രകലയിലും ശില്പ നിർമ്മാണത്തിലും താൽപര്യമുള്ള അഞ്ചിലും എട്ടിലും പഠിക്കുന്ന മക്കൾക്ക് ആവശ്യമായ പരിശീലനവും നിർദ്ദേശവും നൽകി മക്കൾക്കൊപ്പം ഗൃഹാങ്കണം ഒരു കലാ പരിശീലന കേന്ദ്രമാക്കി ഇദ്ദേഹവും ശില്പനിർമ്മാണത്തിൽ മുഴുകിയിരിക്കയാണ്.
8-ാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യകൃഷ്ണ ആന, ജിറാഫ്, ആമ തുടങ്ങിയ രൂപങ്ങൾ കളിമണ്ണിൽ മെനഞ്ഞെടുത്തപ്പോൾ 5-ാം ക്ലാസ്സിൽ പഠിക്കുന്ന സൗരവ് കൃഷ്ണയ്ക്ക് കൊറോണാ കാലമാണ് വിഷയം. ‘കൊറോണ വൈറസിനെ നേരിടുന്ന കൊമ്പുകളുള്ള ഒരു മനുഷ്യനെ പ്രതിരോധത്തിന്റെ പ്രതീകമായി നിർമ്മിച്ച് കഴിവും സാമൂഹ്യബോധവും തെളിയിച്ചിരിക്കയാണ്. ഇതിനോടൊപ്പം ജലച്ചായം, ചായപെൻസിൽ, പേസ്റ്റൽസ് തുടങ്ങിയ മീഡിയങ്ങളിൽ ചിത്രങ്ങൾ രചിച്ചും കൊറോണ കാലം വീടിനുള്ളിൽ എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്നതിന്റെ മാതൃകയാവുകയാണ് ഇവർ.
പേപ്പർ ഉപയോഗിച്ച് വിവിധ തരത്തിലുള്ള മുഖം മൂടികൾ ഉണ്ടാക്കുന്നതിൽ ഈ കുട്ടികൾ മിടുക്കന്മാരാണ്. പെരുമ്പാവൂർ അമൃത വിദ്യാലയത്തിലെ വിദ്യാർഥികളാണ് സൗരവും സൂര്യകൃഷ്ണയും. ഇരുവരും സ്കൂൾ തലങ്ങളിലും മറ്റു മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളളവരുമാണ്.
കുട്ടികളെ അവരുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളിലേർപ്പെടാനുള്ള സ്വാതന്ത്ര്യവും നിർദ്ദേശങ്ങളും രക്ഷിതാക്കൾ കണ്ടറിഞ്ഞു ചെയ്തു കൊടുക്കുകയാണെങ്കിൽ അഭിരുചിക്കനുസൃതമായി കുട്ടികൾക്ക് താൽപര്യമുള്ള മേഖലകൾ തെരഞ്ഞെടുക്കാനും അതിൽ ശോഭിക്കാനും കഴിയുമെന്നും അതിന് പ്രാപ്തമാക്കുന്ന പ്രവർത്തനമാണ് ഈ കൊറോണക്കാലത്ത് ചെയ്യുന്നതെന്നും മനോജ് ബ്രഹ്മമംഗലം വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കിടുമ്പോൾ അത് മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു. കലാ പ്രദർശനങ്ങളിലും ക്യാമ്പുകളിലും സജീവമായി പങ്കെടുക്കാറുള്ള മനോജും ഭാര്യ സുമയും അമൃത വിദ്യാലയത്തിൽ അധ്യാപകരാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.