ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്ന് യുവാവിന്റെ അഭ്യാസം. ടിക് ടോക് വീഡിയോ ചിത്രീകരിക്കാനാണ് യുവാവ് ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം കാണിച്ചത്. അവസാനം കൈവിട്ട് യുവാവ് ട്രെയിനിന് അടിയിലേക്ക് വീണുപോകുന്നുണ്ടെങ്കിലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. ട്രെയിനിലെ യാത്രകാരനാണ് വിഡിയോ പകർത്തിയത്. ടിക് ടോക്കിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ റെയിൽവെ മന്ത്രി പീയുഷ് ഗോയലിൻറെ ഓഫീസിൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണു പങ്കുവച്ചിട്ടുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്ന് അഭ്യാസം കാണിക്കുന്നതു വിഡ്ഢിയുടെ ലക്ഷണമാണെന്നും ധീരതയല്ലെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
चलती ट्रेन में स्टंट दिखाना बहादुरी नही, मूर्खता की निशानी है। आपका जीवन अमूल्य है, इसे खतरे में ना डालें।
नियमों का पालन करें, और सुरक्षित यात्रा का आनंद लें। pic.twitter.com/tauidfOqRj
— Piyush Goyal Office (@PiyushGoyalOffc) February 18, 2020
ട്രെയിനിന്റെ ഡോറിനടുത്തായി തൂങ്ങിക്കിടക്കുകയാണ് യുവാവ്. അതിനിടയിൽ നിലത്ത് കാലുമുട്ടിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഒറ്റക്കാലിൽ നിന്നായിരുന്നു അഭ്യാസം. അതിനിടെ കാൽ തെന്നിയതോടെ നിലത്തേക്ക് തെറിച്ചുവീണു. ട്രെയിനിന് അടിയിലേക്കാണ് ഇയാൾ പോയത്. പിന്നീട് ട്രാക്കിന്റെ സൈഡിലായി ഇരിക്കുന്ന യുവാവിനെ വിഡിയോയിൽ കാണാം.
English Summary; Man’s scary fall off moving train captured in TikTok video
YOU MAY ALSO LIKE THIS VIDEO