Web Desk

തിരുവനന്തപുരം

June 06, 2020, 9:30 pm

കാലവർഷം സജീവമാകും

Janayugom Online

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടുവരുന്ന ന്യൂനമർദത്തിന്റെ ഭാഗമായി കേരളത്തിലും കാലവർഷം സജീവമാകും. ഇന്ന് ശക്തമായ മഴക്കു സാധ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കൂടാതെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. രാത്രി 11.30 വരെ കുളച്ചൽ മുതൽ ധനുഷ്കോടി വരെയുള്ള തെക്ക് തമിഴ്‌നാട് തീരത്തും മൂന്ന് മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.
അതേസമയം നാളെ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന മൺസൂൺ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരം, ഒഡിഷ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ കാലവർഷം സജീവമാകാൻ സാധ്യതയുണ്ട്.
മൺസൂൺ ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റായി മാറാൻ സാധ്യത ഇല്ല. സാധാരണ ന്യൂനമർദ്ദവും കാലവർഷത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ന്യൂനമർദ്ദവും വ്യത്യസ്തമാണ്. കാലവർഷത്തിന്റെ ഭാഗമായുള്ള ഇവ ശക്തമായ മഴയ്ക്ക് കാരണമാകാറുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

eng­lish sum­ma­ry: man­soon become strong

you may also like this video: