September 26, 2022 Monday

Related news

September 20, 2022
September 15, 2022
September 14, 2022
August 26, 2022
August 26, 2022
August 21, 2022
August 1, 2022
June 12, 2022
May 19, 2022
May 3, 2022

ഗോമൂത്രത്തില്‍ നിന്നും ഹാന്‍ഡ് സാനിറ്റൈസര്‍; ഉടന്‍ വിപണിയിലെന്ന് കമ്പനി

Janayugom Webdesk
അഹമ്മദാബാദ്
September 9, 2020 8:42 pm

കോവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്ര ഹാന്‍ഡ് സാനിറ്റൈസറുമായി ഗുജറാത്ത് കമ്പനി. പ്രകൃതിദത്തമെന്ന് അവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഗോ സേഫ് എന്ന് പേരിട്ടിരിക്കുന്ന സാനിറ്റൈസര്‍ ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുകയാണ്. ലൈസന്‍സ് ലഭിച്ചാല്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. 

കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി എന്ന കമ്പനിയാണ് സാനിറ്റൈസറുകളില്‍ ആല്‍ക്കഹോളിന് പകരമായി ഗോമൂത്രം ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ കഴിയുമെന്ന് പറയുന്നത്. രാജ്യത്ത് കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് കമ്പനി ഗോമൂത്രത്തില്‍ നിര്‍മ്മിക്കുന്ന രണ്ട് ഉല്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു. 

ഗോ-പ്രൊട്ടക്റ്റ് എന്ന പേരില്‍ ഒരു ഉപരിതല സാനിറ്റൈസര്‍, ഗോക്ലീന്‍ എന്ന പേരില്‍ ഒരു റൂം ക്ലീനിംഗ് ലിക്വിഡ് എന്നിവകളായിരുന്നു അത്. രാജസ്ഥാനില്‍ ഗൗകൃതി എന്ന പേരിലുള്ള മറ്റൊരു കമ്പനി ചാണകത്തില്‍ നിന്ന് ഫേസ്മാസ്ക് പുറത്തിറക്കിയിരുന്നു. ഇത്തരം 50000 മാസ്കുകള്‍ വിതരണം ചെയ്തു കഴിഞ്ഞെന്നാണ് കമ്പനിയുടെ അവകാശവാദം. 

ENGLISH SUMMARY:Manufacture of hand san­i­tiz­er from cow urine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.