ഉൽപ്പാദനമേഖല ഒക്ടോബറിലും മാന്ദ്യത്തിൽ

ന്യൂഡൽഹി: ഉൽപ്പാദനമേഖലയിൽ കഴിഞ്ഞ മാസവും മാന്ദ്യം ഫാക്ടറികൾക്കുള്ള ഓർഡറുകളിലും ഉൽപ്പാദനത്തിലും രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തി.
ഒക്ടോബറിൽ ഉൽപ്പാദന വാങ്ങൾ മാനേജേഴ്സ് സൂചിക50.6രേഖപ്പെടുത്തി. തൊട്ടുമുമ്പത്തെ മാസം ഇത് 51.4 ആയിരുന്നു.
തൊഴിൽ സൃഷ്ടിക്കലിലും മാന്ദ്യം ഉണ്ടായിട്ടുണ്ട്. രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇതും. ചോദനയിലുണ്ടായ ദൗർബല്യവും ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഉല്‍പ്പാദനം, തൊഴിൽ വ്യവസായം എന്നിവയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണവും ഇതാണെന്ന് ചൂണ്ടിക്കാട്ടുന്നു.
വാങ്ങൽ കരാറുകൾ തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞിട്ടുണ്ട്. നാല് വർഷത്തിനിടെ ആദ്യമായി ചെലവുകളിലു കുറവുണ്ടായിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.