June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മലയോര മണ്ണിൽ നെഞ്ചുറപ്പോടെ പ്രതിരോധകോട്ട തീർത്തത് അര ലക്ഷത്തിൽ പരം ആളുകൾ

By Janayugom Webdesk
January 27, 2020

പൗരത്വ നിയമഭേദഗതിയിലൂടെ ഇന്ത്യയെ മതപരമായി വർഗീയ വൽക്കരിക്കാനുള്ള ബിജെപി-ആർ എസ് എസ് ശ്രമങ്ങളെ ചെറുക്കുന്നതിനായി മലയോര മണ്ണിൽ നെഞ്ചുറപ്പോടെ പ്രതിരോധകോട്ട തീർത്ത് തങ്കമണി മുതൽ കാഞ്ചിയാർ പള്ളിക്കവല വരെ അണിനിരന്നത് അര ലക്ഷത്തിൽ പരം ആളുകൾ. റിപ്പബ്ലിക്ദിനമായ ഞായറാഴ്ച എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയുടെ ഭാഗമായി ജില്ലയിൽ തീർത്ത ഉപശൃംഖല ഇടുക്കി ജില്ലയുടെ 48 –ാം വാർഷികദിനത്തിൽ കേന്ദ്രസർക്കാരിന്റെ വർഗീയ അജണ്ടകൾക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി. മതത്തിന്റെ ബന്ധനങ്ങളില്ലാതെ എൽഡിഎഫ് തീർത്ത പ്രതിരോധ മതിലിൽ കണ്ണികളാകാൻ ജില്ലയിലെ എല്ലാ മേഖലകളിലൽ നിന്നും ആളുകൾ ഒഴുകിയെത്തിയിരുന്നു. മൗലവിയും ഇമാമും പൂജാരിയും പളളീലച്ചനുമെല്ലാം മതനിരപേക്ഷതയുടെ പോരാട്ടത്തിൽ ഒരുമിച്ച് അണിനിരന്നു.

കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ മന്ത്രി എം എം മണി, ജനാധിപത്യ കേരളാകോൺഗ്രസ് ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ്, മുൻ എം പി ജോയ്സ് ജോർജ്, മാത്യൂവർഗീസ് തുടങ്ങിയവർ കണ്ണികളായി. തങ്കമണിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഭരണഘടനാ ആമുഖം വായിച്ച് തുടക്കത്തിൽ ആദ്യകണ്ണിയായി. ചങ്ങലയുടെ മറുതലയ്ക്കൽ കാഞ്ചിയാറ്റിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമനും നിലകൊണ്ടു. കട്ടപ്പന നഗരം ഇന്നലെ ഉച്ചയോടെ ജനസാന്ദ്രമായിരുന്നു. കടുത്ത ചൂടിനെയും എല്ലാം അവഗണിച്ച് പ്രായമായവർ പോലും കണ്ണികളിൽ കൈകോർത്ത് നിന്നത് പ്രതിരോധത്തിന്റെ ശക്തി ഇരട്ടിയാക്കി.

അദ്യ സൈറൺമുഴങ്ങും മുമ്പെ നഗരം ജനസാഗരമായി മാറിയിരുന്നു. മനുഷ്യമഹാശൃംഖലയിൽ കൈക്കുഞ്ഞുങ്ങളും അമ്മമാരും ജീവനക്കാരും തൊഴിലാളികളും എല്ലാം ഒരേമനസോടെ ആവേശത്തിൽ കൈകൾ കോർത്തുപിടിച്ചു. കൃത്യം നാല് മണിയോടെ മൂന്നാമത്തെ സൈറൺ മുഴങ്ങിയപ്പോൾ വിവിധകേന്ദ്രങ്ങളിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി. കട്ടപ്പനയിൽ മുൻ എം പി ജോയ്സ് ജോർജും, കാ‍ഞ്ചിയാറിൽ കെ കെ ശിവരാമൻ, വെട്ടിക്കുഴകവലയിൽ കെ ആർ സോദരൻ, നത്തുകല്ലിൽ പി എൻ വിജയൻ, ശാന്തിഗ്രാമിൽ എം പി സുനിൽകുമാർ, നാലുമുക്കിൽ എസ് രാജേന്ദ്രൻ എംഎൽഎ, തങ്കമണിയിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ചർച്ച് ഫാ. മനോജ് ഈരാറ്റയിൽ കത്തിപ്പാറത്തടം, പാറക്കടവിൽ ഫാ. എൽദോസ് പുളിക്കകുന്നേൽ എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കട്ടപ്പനയിൽ ചേർന്ന യോഗം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷനംഗം മാത്യൂ വർഗീസ് അധ്യക്ഷനായി. വി ആർ സജി സ്വാഗതം പറഞ്ഞു. ഘടക കക്ഷി നേതാക്കളായ കെ ഫ്രാൻസിസ് ജോർജ്, അഡ്വ. ജോയ്സ് ജോർജ്, സലീം പി മാത്യു, പി ജി ഗോപി, എം എ ജോസഫ്, മൂനീർ മൗലവി, യൂസഫ്മൗലവി, റഫീക് അൽ കൗസരി, അബദുൾ സത്താർ മൗലവി, പി കെ ജയൻപിള്ള, എൻ ശിവരാജൻ, അനിൽകൂവപ്ലാക്കൽ, എം എം ഹസ്സൻ, എന്നിവർ സംസാരിച്ചു. ടോമി ജോർജ് നന്ദി പറഞ്ഞു.

തങ്കമണിയിൽ ചേര്‍ന്ന പൊതുസമ്മേളത്തില്‍ വിവിധ മുസ്ലീം പളളി ഇമാമുമാരായ നിസാര്‍ ബാഖഫി, കബീര്‍ സുഹ്രി, അസീസ് മൗലവി, നാസര്‍ മൗലവി, കെ എച്ച് എം യൂസഫ് മൗലവി, എല്‍ ഡി എഫ് നേതാക്കളായ കെ കെ ജയചന്ദ്രന്‍, സി കെ ജോയി, സി വി വര്‍ഗീസ്, ജോര്‍ജ് അഗസ്റ്റ്യന്‍, എം ജെ മാത്യു, സിനോജ് വളളാടി, റോമിയോ സെബാസ്റ്റ്യന്‍, എം കെ പ്രിയന്‍, പി ബി സബീഷ്, സി ജി ചാക്കോ എന്നിവര്‍ പങ്കെടുത്തു. കട്ടപ്പന വള്ളക്കടവിൽ കുമളി ഷംസുൽ ഇസ്ലാം ജമാഅത്ത് മൗലവി മുജീബ്റഹന്മാൻ, ഓർത്തഡോക്സ് സഭാ. വികാരി ഫാ. സഞ്ജയ് ഉൾപ്പെടെയുള്ളവർ അണിനിരന്നു പ്രതിജ്ഞചൊല്ലി.

ഇരട്ടയാര്‍ ‍‍ടൗണില്‍ സംഘടിപ്പിച്ച യോഗത്തില്‍ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി കെ കൃഷണന്‍കട്ടി ഭരണഘടനയുടെ ആമുഖം വായിച്ചു. തുടര്‍ന്ന് ശൃംഖലയിലെത്തിയ ജനങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന യോഗത്തിൽ സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി റ്റി സി കുര്യന്‍ അദ്ധ്യക്ഷനായിരുന്നു. സിപിഐ(എം) ചെമ്പകപ്പാറ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി എസ് ഷാജി സ്വാഗതം ആശംസിച്ചു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പതിപ്പളളി, കെടിയുസി സംസ്ഥാന പ്രസിഡന്റ് കൊച്ചറ മോഹനന്‍നായര്‍, സിപിഐ(എം)ലോക്കല്‍ കമ്മറ്റി സെക്രട്ടറി ലിജു വര്‍ഗീസ്, സി-പിഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബെന്നി കൊച്ചുതുണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി കെ ധനപാല്‍, ഉടുമ്പന്‍ ചോല മണ്ഡലം കമ്മറ്റി സെക്രട്ടറി പി കെ സദാശിവന്‍,ബെന്നി മുത്തുമാക്കുഴി, ഷാജി മണ്ണൂര്‍, എസ് മനോജ്, ജോയി അമ്പാട്ട്, കേരളാ കോണ്‍ഗ്രസ് നേതാവ് സിബി മൂലേപ്പറമ്പില്‍, സിപിഐ(എം )നേതാക്കളായ ഷാജി വ്യാക്കുഴ, ജോയി കുഴികുത്തിയാനി, ജോയി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

കാഞ്ചിയാറില്‍ നടന്ന പൊതു സമ്മേനത്തില്‍ കെ സി ബിജു അദ്ധ്യക്ഷത വഹിച്ചു. വി ആര്‍ ശശി സ്വഗാതം ആശംസിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. എല്‍ ഡി എഫ് നേതാക്കളായ വാഴൂര്‍ സോമന്‍, ആന്റണി ആയംചേരി, ബാബു മഞ്ഞളൂര്‍, മാത്യൂ ജോര്‍ജ്ജ്, ജോണി ചെരുവ്പറമ്പില്‍, ബി അജികുമാര്‍, കെ പി വിജയലക്ഷ്മി, വി വി ജോപ്ര, റ്റി ജി കലേഷ്, ഡോ. രാജഗോപാല്‍, ജോസ് പൈനാടത്ത്, പി സി രാജന്‍, കെ ആര്‍ ജനാര്‍ദ്ദനന്‍നായര്‍, വിജയകുമാരി ജയകുമാര്‍, സാലി ജോളി, മിനി നന്ദകുമാര്‍, കെ ജെ ജോസഫ്, ജോസ് ഞായര്‍കുളം, കാഞ്ചിയാര്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മനുഷ്യ മഹാശൃഖലയുടെ ഭാഗമായി കട്ടപ്പന 20 ഏക്കറില്‍ നടന്ന യോഗം ഇ എസ് ബിജിമോള്‍എം എൽ എ ഉദ്ഘാടനം ചെയ്തു. ജോസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍, ഫാദര്‍ സഞ്ജയ്, ജനാബ് കബീര്‍, അബ്ദുള്‍ സലാം, ആര്‍ തിലകന്‍, കെ എം ഉഷ, ജെസി എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ 14 കേന്ദ്രങ്ങളിലായി 50000ത്തിൽപരം ആളുകളാണ് അണിനിരന്നത്. പാറക്കടവ്, നാലുമുക്ക്, ശാന്തിഗ്രാം, നത്തുകല്ല്, വെട്ടിക്കുഴക്കലവല, ഇടുക്കിക്കവല, നരിയമ്പാറ, ടണൽ ജംഗ്ഷൻ എന്നിവടങ്ങളിലായിരുന്നു മറ്റ് സമ്മേളന കേന്ദ്രങ്ങൾ.

Eng­lish sum­ma­ry: Manushya mahas­ringala at Idukki

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.