August 19, 2022 Friday

Related news

June 25, 2022
June 21, 2022
June 15, 2022
June 6, 2022
May 25, 2022
March 25, 2022
March 20, 2022
March 18, 2022
March 8, 2022
March 3, 2022

മെട്രോ മിക്കിയെ തേടി നിരവധി പേർ; സ്വന്തമാക്കാൻ വൻ തിരക്ക്

Janayugom Webdesk
കൊച്ചി
January 22, 2020 2:38 pm

മെട്രോ മിക്കിയ്ക്ക് അവകാശികൾ നിരവധിയാണിപ്പോൾ.മെട്രോ തൂണുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ പൂച്ചയെ തിരക്കി കടവന്ത്രയിലെ മൃഗാശുപത്രിയില്‍ എത്തിയത് പത്തിലധികം പേര്‍. പൂച്ച തന്റേയാണെന്നും സഹോദരന് ഇഷ്ടമല്ലാത്തതിനാൽ കളഞ്ഞതാണെന്ന അവകാശ വാദവുമായി ആലുവയിൽ നിന്ന് ഒരു സ്ത്രീ എത്തിയിരുന്നു. എന്നാൽ, പൂച്ച തന്റേയാണെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും തന്നെ സ്ത്രീയുടെ കയ്യിൽ ഇല്ലാത്തതിനാൽ സ്ത്രീക്ക് പൂച്ചയെ വിട്ടു നൽകാൻ അധികൃതർ തയ്യാറായില്ല. ശംഭു എന്നാണ് പൂച്ചയുടെ പേര് എന്ന് ഇവർ പറഞ്ഞു. നിരവധി കുട്ടികളും പൂച്ചയെ തരുമോ എന്നാവിശ്യപ്പെട്ട് എത്തിയിട്ടുണ്ട്.

അർഹതപ്പെട്ട കരങ്ങളിലേക്ക് പൂച്ചയെ കൈമാറാനാണ് അധികൃതർ ശ്രമിക്കുന്നത്. പൂച്ചയെ രക്ഷിച്ച ഫയർ ഫോഴ്സ് അംഗങ്ങളെ സൊസൈറ്റി ഫോർ ദി പ്രീവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് സംഘടനയുടെ നേത്രത്വത്തിൽ അടുത്ത ദിവസം ആദരിക്കും. പൂച്ചയെ തേടി നിരവധി ആളുകൾ എത്തുന്ന സാഹചര്യത്തിൽ പുതിയ സ്ഥലത്തേക്ക് പൂച്ചയെ മാറ്റാനാണ് തീരുമാനം. പൂച്ചയുടെ ദത്തെടുക്കലിന് സത്യവാങ്മൂലം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

Eng­lish sum­ma­ry: Many peo­ple comes for metro micky

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.