പഞ്ചാബിലെ മൊഹാലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ഖറാര്ലാന്ഡ്രന് റോഡില്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. നിരവധി പേര് കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഏഴോളം പേര് ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നതെന്ന് പോലിസ് പറഞ്ഞു.കെട്ടിടത്തിന്റെ അടിത്തറയില്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണസേന (എന്‍ഡിആര്‍എഫ്) യെ വിവരം അറിയിച്ചിട്ടുണ്ട്. മൊഹാലി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
English Summary: Many trapped as 3 story building collapsed in mohali
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.