മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Web Desk
Posted on March 08, 2019, 2:25 pm

വയനാട് :  വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ്‌റേ പരിശോധനയിലും കണ്ടെത്തി. മരണകാരണം തലയ്ക്ക് വെടിയേറ്റതെന്ന് സ്ഥിരീകരണം.  ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റതായണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്കു പുറകിലേറ്റ വെടിയുണ്ട തുളച്ച്‌ നെറ്റിയിലൂടെ പുറത്തു വന്നു. ജലീലിന്റെ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയായി. അല്‍പ്പസമയത്തിനകം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മൃതദേഹം പോലീസിന്റെ അകമ്ബടിയോടെ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. ആംബുലന്‍സ് അടക്കം വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചുവെങ്കിലും ജലീലിന്റെ ബന്ധുക്കള്‍ അത് നിഷേധിച്ചു.

മൃതദേഹത്തിന് അരികില്‍ നിന്ന് തോക്കും എട്ട് തിരകളും കണ്ടെത്തി. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ഡിറ്റേേണറും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി.