വനത്തിനുള്ളിൽ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടൽ

Web Desk
Posted on October 29, 2019, 11:47 am

പാലക്കാട്:പാലക്കാട് വനത്തിനുള്ളിൽ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടൽ. മഞ്ചക്കട്ടി വനത്തിനുള്ളിലാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഇവിടെ നിന്നും തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികൾ അറിയിച്ചു.

പോലീസുകാര്‍ക്ക് വഴികാണിക്കുന്നതിന് വേണ്ടി പോയ പ്രദേശവാസികളും ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നതിന് പോയ പോലീസ് സംഘവും തിരികെ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞദിവസം ടന്ന ഏറ്റുമുട്ടലില്‍ ഉള്‍വനത്തിലേക്ക് ചിതറിയോടിയ ഇവരാണ് വെടിയുതിര്‍ത്തത് എന്നാണ് സൂചന. ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നുവെന്ന് തണ്ടര്‍ബോള്‍ട്ട് അറിയിച്ചു.ഇതിനിടെ, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ തുടരുകയാണ്.