November 30, 2022 Wednesday

Related news

November 30, 2022
September 24, 2022
September 4, 2022
September 4, 2022
August 25, 2022
July 15, 2022
July 13, 2022
July 9, 2022
June 27, 2022
May 24, 2022

മാവോവാദി നേതാവ് കോസയെ വധിച്ചു

Janayugom Webdesk
റായ്പുര്‍
April 20, 2021 9:56 pm

മാവോവാദി നേതാവ് കോസയെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. കോസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഛത്തീസ്ഗഢ് പൊലീസിന്റെ നക്‌സല്‍ വിരുദ്ധ സേനയായ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) ആണ് ദന്തേവാഡ നീല്‍വയ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് തോക്കും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഛത്തീസ്ഗഢിലെ മല്ലപ്പാറ സ്വദേശിയായ കോസ, കഴിഞ്ഞ 15 വര്‍ഷമായി മാവോവാദി സംഘടനകളില്‍ സജീവമാണെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. മാവാവോദികളുടെ ‘മിലിട്ടറി ഇന്റലിജന്‍സ് ഇന്‍ ചാര്‍ജ്’ പദവി വഹിച്ചിരുന്ന കോസ മലാങ്കിര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു.
തിങ്കളാഴ്ച സുക്മയില്‍ 15 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ മാവോവാദികള്‍ കൊലപ്പെടുത്തിയിരുന്നു. സുരക്ഷാസേനയുമായി അടുപ്പമുള്ള കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് ദന്തേവാഡ വനത്തില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ഏപ്രില്‍ ആദ്യവാരം സുക്മയില്‍ 22 ജവാന്മാർ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

Eng­lish summary;Maoist leader Kosa killed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.