November 30, 2023 Thursday

Related news

November 28, 2023
November 16, 2023
November 15, 2023
November 14, 2023
November 4, 2023
October 30, 2023
October 25, 2023
October 24, 2023
October 20, 2023
October 20, 2023

മാവോയിസ്റ്റ് ബന്ധം: ജയിലിലടച്ച യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു

Janayugom Webdesk
നാഗ്പുര്‍
August 25, 2022 10:53 pm

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ജയിലിലടച്ച ആദിവാസി യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്ന പാണ്ഡു നരോട്ടെ (33) ആണ് മരിച്ചത്. ഡല്‍ഹി സര്‍വകലാശാല പ്രൊഫ. ജി എന്‍ സായിബാബയ്ക്കൊപ്പമാണ് പാണ്ഡു ശിക്ഷിക്കപ്പെട്ടത്. ഈ മാസം 20ന് ഇയാള്‍ക്ക് കടുത്ത പനി ബാധിക്കുകയായിരുന്നു. പിന്നാലെ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ദീപാ ആഗെ പറഞ്ഞു. പാണ്ഡുവിന് യഥാസമയത്ത് ചികിത്സ നല്‍കിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ആരോഗ്യനിലയെക്കുറിച്ച്‌ ഒരു വിവരവും കുടുംബത്തെയോ അഭിഭാഷകനെയോ അറിയിച്ചിരുന്നില്ല. പാണ്ഡുവിന് പ്രത്യേകിച്ച്‌ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. ആരോഗ്യം മോശമായ ശേഷം കുടുംബത്തെ കാണാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അദ്ദേത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ജയില്‍ അധികൃതര്‍ വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. പാണ്ഡുവിനെ 2013 ലും സായിബാബയെ 2014ലുമാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനം എന്നിവ ചുമത്തി. 2017ല്‍ ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. പാണ്ഡുവിന്റെ മരണത്തോടെ 90 ശതമാനം അംഗവൈകല്യമുള്ള സായിബാബയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചും ചോദ്യങ്ങളുയരുകയാണ്.

സായിബാബയെ വിട്ടയക്കണമെന്ന ആവശ്യവുമായി ഭാര്യ വസന്തകുമാരി നിരവധി തവണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പരിഗണിച്ചിരുന്നില്ല. ആവശ്യമായ ചികിത്സയും മരുന്നും ലഭിക്കുന്നില്ലെന്ന് സായിബാബയും നിരവധി തവണ പരാതിപ്പെട്ടിരുന്നു. ഭീമാ കൊറേഗാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയും രോഗാതുരനായി മരിച്ചിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്‍പ്പെടെ ബാധിച്ചിരുന്ന സ്റ്റാന്‍ സ്വാമിക്ക് ചികിത്സയും പരിചരണവും ലഭിച്ചിരുന്നില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്ഥിരം ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും പരിഗണിച്ചിരുന്നില്ല. ഇതേ കേസില്‍ തടവില്‍ കഴി‍ഞ്ഞിരുന്ന കവി വരവരറാവുവിന് സുപ്രീം കോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നു.

Eng­lish Sumam­ry: Maoist links: Jailed The young man died with­out treatment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.