Janayugom Online
mavo-janayugam

തലപ്പുഴ തവിഞ്ഞാളിൽ വീണ്ടും മാവോയിസ്റ്റ്‌ സാനിദ്ധ്യം

Web Desk
Posted on August 06, 2019, 4:13 pm

മാനന്തവാടി:  തലപ്പുഴ തവിഞ്ഞാലിൽ മാവോയിസ്റ് സാനിദ്ധ്യം.  രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് എത്തിയത്. പ്രദേശത്തെ അഭിനവ് കോളനിയോട് ചേര്‍ന്ന് താമസിക്കുന്ന തോട്ടാശ്ശേരി സിദ്ധീഖിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി 7.30തോടെ മാവോയിസ്റ്റ് സംഘമെത്തിയത്. തണ്ടര്‍ബോള്‍ട്ടും പൊലീസും സ്ഥലത്തെത്തി  പരിശോധന നടത്തി. സംഘത്തിലെ സാവിത്രി, മൊയ്തീൻ എന്നിവരെ  പൊലീസ് തിരിച്ചറിഞ്ഞു.

സിദ്ധിഖിന്റെ വീട്ടിലെത്തിയ ആറംഗ സംഘം രണ്ട് പേര്‍ പുറത്ത് നില്‍കുകയും നാല് പേര്‍ വീടിനുള്ളിലേക്ക് കയറി ഭക്ഷണം ചോദിച്ചപ്പോള്‍ ഭക്ഷണം ആയിട്ടില്ലന്ന് പറഞ്ഞപ്പോള്‍ ചായവേണമെന്ന് ആവശ്യപ്പെട്ട പ്രകാരം ചായ ഉണ്ടാക്കി നല്‍കി.പ്രദേശത്തെ സി.പി.എം നേതാക്കളെ കുറിച്ച് ചോദിച്ചതായി സിദ്ധീഖ് പറഞ്ഞു.

കാക്കി ഷര്‍ട്ടും കറുത്ത കോട്ടു മണിഞ്ഞ് എത്തിയ സംഘത്തിന്റെ കൈവശം ആയുധങ്ങളുണ്ടായിരുന്നെന്നും സിദ്ധീഖ് പറഞ്ഞു. സ്ഥിരം മാവോ സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലയാണ് തലപ്പുഴ 44,മക്കിമല പ്രദേശം മവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കം മക്കിമലയില്‍ എത്തിയിരുന്നു. മക്കിമല മേലെ തലപ്പുഴ അത്തിമല കോളനിയിലെ ജിഷ എന്ന യുവതി മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്നതായി പൊലീസ് സ്ഥിരീകരിച്ചതുമാണ്. മാവോയിസ്റ്റ് സംഘം എത്തിയതുമായി ബന്ധപ്പെട്ട് തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ യുഎപിഎ പ്രകാരം ഒമ്പത് കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.ഈ കേസുകൂടി രജിസ്റ്റര്‍ ചെയ്യുന്നതോടെ പത്താമത്തെ യുഎപിഎ കേസാവും തലപ്പുഴ സ്‌റ്റേഷനില്‍ നിലവിലുണ്ടാവുക.