തവിഞ്ഞാൽ മക്കിമലയിൽ മാവോയിസ്റ്റുകളുടെ നോട്ടിസ് വിതരണം

Web Desk
Posted on March 25, 2019, 10:12 am

മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിൽ വീണ്ടും മാവോയിസ്‌റ്റ് സാനിധ്യം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് അംഗ ആയുധധാരികളാണ് എത്തിയത്.ഇന്നലെ രാത്രി എട്ട് മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും പ്രദേശത്ത് നോട്ടിസ് വിതരണം ചെയ്യുകയും ചെയ്തു. സ്ഥലത്തെ പലചരക്ക് കടയിൽ നിന്നും സാധനങ്ങളും വാങ്ങിച്ചാണ് സംഘം തിരിച്ച് പോയത്.വയനാട് വൈത്തിരി ഉപാവൻറിസോർട്ടിൽ പോലിസ് ഏറ്റ് മുട്ടലിൽ മരിച്ച മാവോയിസ്റ്റ് സിപി ജലിലിനെ കുറിച്ചുള്ള വിവരണമാണ് നോട്ടിസിലുള്ളത്. പ്രദേശത്തെ കോളനിയിലെ ഒരു യുവതിയും മാവോയിസ്റ്റ് സംഘത്തിൽ ചേർന്നാതായി സൂചനയുണ്ടായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.