മാവോവാദികള്‍ ടിആര്‍എസ് നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Web Desk
Posted on July 13, 2019, 9:12 am

ഹൈദരാബാദ്: തെലങ്കാനയില്‍ മാവോവാദികള്‍ ടിആര്‍എസ് നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഭദ്രാദ്രി കൊത്തഗുഡിം ജില്ലയിലെ പ്രാദേശിക നേതാവായ എന്‍ നാഗേശ്വര റാവു ആണ് കൊല്ലപ്പെട്ടത്. യെരമ്ബാടു പുട്ടപാടു റോഡില്‍വെച്ചാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബാണ് ശ്രീനിവാസ റാവുവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ബൈക്കും കണ്ടെടുത്തിട്ടുണ്ട്. പോലീസിന് മാവോവാദികളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറിയതിന്റെ പേരിലാണ് ശ്രീനിവാസ റാവുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

കുത്തൂര്‍ ഗ്രാമത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇദ്ദേഹത്തെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനായി ബസ്തര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

you may also like this video