Web Desk

ശ്രീനഗർ

October 29, 2020, 11:57 am

പാക് അധിനിവേശ കശ്മീര്‍ സ്വതന്ത്രരാജ്യം: സൗദിയുടെ നടപടിക്കെതിരെ ഇന്ത്യ

Janayugom Online

പാക് അധിനിവേശ കശ്മീരും ഗിൽജിത് ബാൾട്ടിസ്ഥാനും ഉള്‍പ്പെടുന്ന മേഖലകൾ സ്വതന്ത്ര രാജ്യങ്ങളായി ചിത്രീകരിച്ച സൗദി അറേബ്യയുടെ നടപടിക്കെതിരെ ഇന്ത്യ. ജി20 രാജ്യങ്ങളുടെ ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ 20 റിയാൽ നോട്ടിലെ ഭൂപടത്തിലാണ് പാക് അധിനിവേശ കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തി സ്വതന്ത്രമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇവ നേരത്തെ പാകിസ്ഥാന്റെ ഭാഗങ്ങളായിട്ടായിരുന്നു സൗദി അംഗീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ഇത് പാകിസ്ഥാന്റെ ഭാഗമല്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പാക് നീക്കങ്ങൾക്കും തിരിച്ചടിയാണ്. 

ജി20 ൽ അംഗമാണ് ഇന്ത്യ. നവംബർ 20–21 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യ വിഷയത്തിൽ ശക്തമായ നിലപാടെടുത്താൽ ഉച്ചകോടിയിലെ ഇന്ത്യൻ പ്രാതിനിധ്യം അനിശ്ചിതത്വത്തിലാകും. അടുത്തിടെ സൗദിയുമായി ഉണ്ടായിരുന്ന സൗഹൃദത്തിനും വിഷയം തിരിച്ചടിയായേക്കും. 

Eng­lish sum­ma­ry: map on spe­cial G20 cur­ren­cy note by remov­ing J&K
You may also like this video: