മരട്: 241 പേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത, കമ്മിറ്റി യോഗം ഇന്ന് വീണ്ടും ചേരും

Web Desk
Posted on October 17, 2019, 8:51 am

കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നിര്‍ണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ യോഗം ഇന്ന് വീണ്ടും ചേരും. നേരത്തെ 14 പേര്‍ക്കുള്ള അടിയന്തര ധനസഹായത്തിനുള്ള റിപ്പോര്‍ട്ട് സമിതി സര്‍ക്കാരിന് കൈമാറിയിരുന്നു. ഇന്ന് ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ചു കൂടുതല്‍ പേര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കും. 241 പേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം ഫ്‌ളാറ്റുകള്‍ പൊളിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് തന്നെ ചേരും. നഗരസഭാ കൗണ്‍സിലിന്റെ എതിര്‍പ്പ് കാരണം ഇതുവരെ തീരുമാനം അംഗീകരിച്ചിട്ടില്ലായിരുന്നു. നിലവില്‍ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കാനായി കമ്പനികള്‍ക്ക് കൈമാറി. ജെയിന്‍ കോറല്‍ കെട്ടിടം കോവ് എഡിഫൈസ് എന്ന കമ്പനിക്കും ആല്‍ഫാ വെഞ്ചേഴ്‌സ് ഇരട്ടകെട്ടിടത്തില്‍ ഒന്ന് വിജയ സ്റ്റീല്‍ കമ്പനിക്കുമാണ് കൈമാറിയത്.

YOU MAY ALSO LIKE…