മരട് ഫ്ലാറ്റ് : ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും

Web Desk
Posted on October 06, 2019, 9:30 am

കൊച്ചി: അനധികൃതമായി കെട്ടിപ്പോക്കിയ മരട് ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ഇന്ന്  യോഗം ചേരും.

ഉച്ചക്ക് പന്ത്രണ്ടുമണിക്ക് കൊച്ചിയിലാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടര്‍, പൊളിക്കാനുള്ള ചുമതലയുള്ള സബ് കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.  ഫ്ലാറ്റുകൾ  പൊളിക്കുന്ന സമയത്ത് എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ആ സമയത്ത് സമീപ വാസികളെ മാറ്റിപാര്‍പ്പിക്കണമോ വേണ്ടയോ എന്നും ഇന്ന്! തീരുമാനിക്കും.

മാത്രമല്ല ഫ്‌ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം, ഫ്‌ലാറ്റ് പൊളിക്കാന്‍ തിരഞ്ഞെടുക്കേണ്ട കമ്ബനി ഏത് എന്നിവയെക്കുറിച്ചും ചര്‍ച്ച ഉണ്ടാകും. നഗരസഭ അറിയിച്ചത് പ്രകാരം ഫ്‌ലാറ്റിലുള്ള ആളുകളൊക്കെ ഒഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.