മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതിൽ സങ്കടമുണ്ടെന്ന് സുപ്രീംകോടതി. മറ്റു വഴികളില്ലാത്തതിനാലാണ് പൊളിക്കാൻ ഉത്തരവിട്ടതെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
നിയമ വിരുദ്ധ നിർമ്മാണങ്ങൾ ഇല്ലാതാക്കാൻ ചെയ്യേണ്ടി വന്നു. കേരളത്തിൽ ഇനി അധികൃത നിർമാണങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരത്തിനു കേസ് നല്‍കുമ്പോള്‍ കോടതി ഫീസില്‍ ഇളവുനല്‍കുമെന്നും അരുണ്‍ മിശ്ര വ്യക്തമാക്കി.
അതേസമയം, ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചതായി കേരള സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഫ്ലാറ്റ് പൊളിച്ച അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് പൂർണമായിനീക്കണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കായലിലും കരയിലും വീണ അവശിഷ്ടങ്ങള്‍ മാറ്റണം. ഇതിനി ശേഷമേ തുടര്‍നടപടികള്‍ പരിഗണിക്കുവെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.