May 28, 2023 Sunday

മരട്; ആദ്യ സ്ഫോടനം 11 മണിക്ക്, സമീപവാസികളെ ഒഴിപ്പിച്ചു

Janayugom Webdesk
കൊച്ചി
January 11, 2020 8:52 am

മരടിൽ സുപ്രീംകോടതി പൊളിച്ച് മാറ്റാൻ ഉത്തരവിട്ട നാല് ഫ്ളാറ്റുകളിൽ രണ്ടെണ്ണം ഇന്ന്11 മണിക്ക് സ്ഫോടനത്തിലൂടെ തകർക്കും. ഹോളിഫെയ്ത്ത്, ആൽഫ എന്നീ ഫ്ളാറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. ആദ്യം പൊളിക്കുന്നത് ഹോളിഫെയ്ത്ത് എച്ച്ടുഒയാണ്.

അഞ്ചുമിനിറ്റിനുശേഷമാണ് കായലിന്റെ എതിർവശത്തുള്ള ആൽഫ സെറീൻ പൊളിക്കുന്നത്. നാളെ രാവിലെ 11‑ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർക്കും.

ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തി സമീപവാസികളെ ഒഴിപ്പിച്ചു. സ്ഫോടനത്തിനു ശേഷം പരിസരം പൂർണ സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ ഇവരെ വീടുകളിലേക്കു മടക്കി അയയ്ക്കു. പരിസരത്തെ ഏതെങ്കിലും വീടുകളിൽ ആളുകൾ ഉണ്ടോയെന്നറിയാൻ പൊലീസ് സംഘം തിരച്ചിൽ നടത്തും.അതേസമയം ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്.

Eng­lish Sum­mery: marad flat blasting

YOU MAY ALSO LIKE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.