മരട്: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫ്‌ളാറ്റു നിർമാതാക്കളുടെ മക്കളും

Web Desk
Posted on October 29, 2019, 6:54 pm

കൊച്ചി: സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകളിലെ 23 ഉടമകൾക്കു കൂടി നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് ജസ്‌റ്റിസ്‌ പി ബാലകൃഷ്ണൻ സമിതി നിർദേശിച്ചു. ഇതോടെ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്ത ഉടമകളുടെ എണ്ണം 180 ആയി. 23 പേർക്ക് 25 ലക്ഷം രൂപ വീതം 5,75,00,000 രൂപ നൽകാനാണ് ചൊവ്വാഴ്ച നടന്ന സിറ്റിങിൽ നിർദേശിച്ചത്. ഇതുവരെ 180 കുടുംബങ്ങൾക്കായി 45,00,00,000 രൂപ നൽകാനാണ്‌ ശുപാർശ നൽകിയിട്ടുള്ളത്‌.

നേരത്തെ മിക്ക ഉടമകൾക്കും 25 ലക്ഷം അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ്‌ നഷ്ടപരിഹാരം 25 ലക്ഷം രൂപയാക്കിയത്‌. അതേസമയം രണ്ട് ഫ്ളാറ്റ്‌ നിർമാതാക്കളുടെ മകനും മകളും 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമിതിയെ സമീപിച്ചിട്ടുണ്ട്. ഇവർക്ക് പറയാനുള്ളത് കേട്ടശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.