സുപ്രിംകോടതി നിർദേശ പ്രകാരം മരടിലെ മൂന്ന് ഫ്ളാറ്റുകൾ നാളെ പൊളിച്ചുനീക്കാനിരിക്കെ കോടതി നിർദേശിച്ച നഷ്ടപരിഹാരം മുഴുവൻ പേർക്കും ലഭിച്ചിട്ടില്ലെന്ന് ഫ്ളാറ്റുടമകൾ. പ്രാഥമിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം ഫ്ളാറ്റുടമകൾക്ക് നൽകാനായിരുന്നു സുപ്രിംകോടതി നിർദേശം.
266 പേരാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. ഇതിൽ 22 ഫ്ലാറ്റ് ഉടമകൾക്ക് ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. രണ്ടു ദിവസം മുമ്പ് അമ്പതിലേറെ പേർക്ക് നഷ്ടപരിഹാരം കിട്ടാനുണ്ടായിരുന്നെങ്കിലും മാധ്യമ വാർത്തകളെ തുടർന്ന് കുറച്ചു പേർക്ക് ധൃതിപിടിച്ച് നഷ്ടപരിഹാരം നൽകുകയായിരുന്നുവെന്ന് ഫ്ളാറ്റുടമകൾ രൂപീകരിച്ച മരട് ഭവന സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫ്ളാറ്റുകൾ പൊളിക്കുംമുമ്പ് പ്രാഥമിക നഷ്ടപരിഹാരം എല്ലാവർക്കും നൽകണമെന്നും അല്ലാത്ത പക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിക്കുമെന്നും സമിതി ചെയർമാൻ അഡ്വ ഷംസുദ്ദീൻ കരുനാഗപ്പള്ളി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.