എച്ച് ടു ഒ ഫ്ലാറ്റും ആൽഫാ സെറിൻ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകർത്തതിനു പിന്നാലെ ജെയിൻ കോറൽകോവ് ഫ്ലാറ്റും നിലംപൊത്തി. ഫ്ലാറ്റ് സമുച്ചയം തകർക്കുന്നതിനുള്ള ആദ്യ സൈറൺ കൃത്യം 10.30 ന് തന്നെ മുഴങ്ങി.
രണ്ടാം സൈറൺ 10.55 നും മുഴങ്ങി. മൂന്നാം സൈറണ് ശേഷം 11.03 നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിട സമുച്ചയം തകർത്തത്. ഒമ്പത് സെക്കൻഡിൽ 17 നിലകളുള്ള ഫ്ലാറ്റ് തകർത്തു. സുപ്രീം കോടതി തകർക്കാൻ വിധിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ വലിപ്പം കൊണ്ട് ഏറ്റവും വലുതായിരുന്നു ജെയിൻ കോറൽ കോവ്.
പിഴവില്ലാതെ ലക്ഷ്യസ്ഥാനത്ത് തന്നെയാണ് ജെയിൻ കോറൽകോവ് ഫ്ലാറ്റ് പതിച്ചത്. 122 അപ്പാര്‍ട്ട്മെന്റുകളാണ് ജെയ്ന്‍ കോറല്‍കോവിലുണ്ടായിരുന്നത്.ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ കായലിലേക്ക് പതിക്കാതെ ഇടത് ഭാഗത്തേക്കാണ് വീണത്. സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അതേസമയം നാലാമത്തെ സൈറൺ മുഴക്കി സുരക്ഷ ക്രമീകരണങ്ങൾ പിൻവലിച്ചു.
രാവിലെ തന്നെ പ്രദേശത്തെ സമീപവാസികളെയെല്ലാം ഒഴിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2മണിക്കാണ് അവശേഷിക്കുന്ന ഗോള്‍ഡന്‍ കായലോരം പൊളിയ്ക്കുന്നത്. ഏറ്റവും പഴക്കം ചെന്ന ഫ്ലാറ്റാണ് ഗോള്‍ഡന്‍ കായലോരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.