മരട്: ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കേരളത്തിന് പുറത്തെ മൂന്ന് കമ്പനികള്‍ സാദ്ധ്യതാപ്പട്ടികയില്‍

Web Desk
Posted on October 02, 2019, 4:56 pm

കൊച്ചി: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളെ ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധ സംഘം സാദ്ധ്യതാപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. എഡിഫൈസ് എന്‍ജിനീയറിംഗ്, സുബ്രഹ്മണ്യം കെമിക്കല്‍സ് ആന്‍ഡ് എക്‌സപ്‌ളോസീവ്‌സ്, വിജയ് സ്റ്റീല്‍സ് എന്നിവയെയാണ് താല്പര്യപത്രം സമര്‍പ്പിച്ച 15 കമ്പനികളില്‍ നിന്ന് ഉള്‍പ്പെടുത്തിയത്. സര്‍ക്കാരും കമ്പനികളും ധാരണയിലെത്തിയാല്‍ ഒക്ടോബര്‍ ഒമ്പതിന് കരാര്‍ ഒപ്പ് വയ്ക്കും. ഇതില്‍ എഡിഫൈസിന് രണ്ട് ഫ്‌ലാറ്റുകളും മറ്റുള്ളവയ്ക്ക് ഓരോ ഫ്‌ലാറ്റുകളും നല്‍കാനാണ് നിര്‍ദ്ദേശം.

ജപ്പാനിലടക്കം ഉപയോഗിച്ചിട്ടുള്ള സാങ്കേതികത ഉപയോഗിച്ച് ചുറ്റുപാടുമുള്ള പരിസരത്തു ആഘാതം ഏല്‍പ്പിക്കാതെ കെട്ടിടം പൊളിക്കാനുള്ള അനുമതിയാണ് നല്‍കുന്നത്. ഫ്‌ളാറ്റ് നില്‍ക്കുന്ന പ്രദേശത്തെ താമസക്കാരെ ബുദ്ധിമുട്ടിക്കാത്ത വിധം രണ്ട് മണിക്കൂറിനുള്ളില്‍ തീരുന്ന പ്രവൃത്തിയാകണമെന്നാണ് സര്‍ക്കാരിന്റെ നിബന്ധനകളിലൊന്ന്. ആറായിരത്തിലധികം കുടുംബങ്ങള്‍ പ്രദേശത്ത് താമസിക്കുന്നുണ്ട്. പൊളിക്കുന്ന ഫ്‌ലാറ്റുകളില്‍ ചിലത് പുറമ്പോക്ക് ഭൂമി കൈയേറിയാണ് നിര്‍മ്മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. െ്രെകംബ്രാഞ്ച് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കും. ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയുന്നവര്‍ക്ക് താമസിക്കാനുള്ള ഫ്‌ലാറ്റുകള്‍ ലഭ്യമല്ലെന്ന പരാതി ഇന്നലെയും തുടര്‍ന്നു. ജില്ലാ ഭരണകൂടം നല്‍കിയ പട്ടികയിലുള്ള ഫ്‌ലാറ്റുകളില്‍ അന്വേഷിക്കുമ്പോള്‍ ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. സൗകര്യം ലഭിക്കാത്ത 180 ഫ്‌ളാറ്റുടമകളുടെ പട്ടിക ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. പൊളിക്കുന്നതിനെ കുറിച്ച് ആശങ്കയുള്ള പ്രദേശവാസികളും പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്. ഇവര്‍ ഇന്ന് എം.എല്‍.എയ്ക്ക് പരാതി നല്‍കും.ഒഴിവില്ലെന്ന് മറുപടി‘വാടക സംബന്ധിച്ച അനിശ്ചിതത്വമാകാം ഒഴിവില്ലെന്ന മറുപടിക്ക് പിന്നില്‍. കൈവശാവകാശ രേഖകള്‍ ഇല്ലാത്തതും പണിതീരാത്തതുമായ ചില ഫ്‌ലാറ്റുകളുടെയും ബ്രോക്കര്‍മാരുടെയും നമ്പറുകളാണ് ജില്ലാ ഭരണകൂടം നല്‍കിയ പട്ടികയിലുള്ളതെന്ന് ഉടമകള്‍ ആരോപിക്കുന്നു.

ഫ്‌ലാറ്റ് ഉടമകളുടെ സ്വത്തു കണ്ടുകെട്ടാന്‍ തീരുമാനിച്ചതോടെ ഫ്‌ലാറ്റുകള്‍ വിട്ടിറങ്ങുന്ന ഉടമകള്‍ക്ക് പകരം സംവിധാനം ഏര്‍പെടുത്താതിരിക്കാന്‍ നീക്കം നടക്കുന്നു. സര്‍ക്കാര്‍ ആദ്യം നല്‍കിയ നമ്പറുകളില്‍ വിളിച്ച ഉടമകളെ അസഭ്യം പറഞ്ഞത് ആസൂത്രിതമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതി പറഞ്ഞവരുടെയും സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തന്നവരുടെയും നമ്പറുകളില്‍ നിന്ന് നടത്തിയ ഫോണ്‍ വിളികള്‍ െ്രെകംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ചില സം ഘടനകളുടെ പ്രതിനിധികള്‍ സ്ഥലത്തു തമ്പടിച്ച് വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് പൊതു പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.