മരടിലെ പുതിയ ഹര്‍ജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കില്ല

Web Desk
Posted on September 18, 2019, 11:32 am

ന്യൂഡല്‍ഹി: മരടിലെഫ്ലാറ്റുകൾ  പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കില്ല. ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി.

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്ലാറ്റുകൾ കള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കും മുമ്ബ് അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മരട് സ്വദേശിയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹര്‍ജി രജിസ്ട്രി പരിഗണിക്കുന്ന മുറയ്ക്ക് കോടതിക്കു മുന്നിലെത്തുമെന്ന്, ഇക്കാര്യം മെന്‍ഷന്‍ ചെയ്ത അഭിഭാഷകനോട് സുപ്രീം കോടതി വ്യക്തമാക്കി.
തിങ്കളാഴ്ച മരട് കേസ് വീണ്ടും കോടതിക്കു മുന്നിലെത്തുന്നുണ്ട്. അതിനൊപ്പം ഈ ഹര്‍ജി കൂടി കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല.