മാറാട് കലാപകേസിലെ പ്രതി മരിച്ച നിലയിൽ

Web Desk
Posted on March 15, 2019, 2:30 pm

മാറാട് കലാപത്തില്‍ കോടതി ശിക്ഷിച്ചയാള്‍ മരിച്ച നിലയില്‍. മാറാട് രണ്ടാം കലാപ കേസിലെ 33-ാം പ്രതിയായ മുഹമ്മദ് ഇല്ല്യാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കടപ്പുറത്ത് മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

ഇയാളെ രണ്ട് ദിവസമായി കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

മാറാട് കോടതി പന്ത്രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ച ഇയാള്‍ സുപ്രീംകോടതിയില്‍ നിന്ന് പരോള്‍ കിട്ടിയ ശേഷം നാല് വര്‍ഷമായി നാട്ടില്‍ കഴിയുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.