തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ ഹോളി ഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റ് കെട്ടിടം കൃത്യം 11.16 ന് മണ്ണോട് ചേർന്നു.അവിശുദ്ധിയിൽ ഉന്നത നീതി പീഠത്തിന്റെ ഉത്തരവ് നടപ്പായി.
16 മിനുട്ട് വൈകിയാണ് രണ്ടാം സൈറണ്‍ മുഴങ്ങിയത്. 10.55ന് രണ്ടാം സൈറണും മുഴങ്ങുമെന്ന് അറയിച്ചിരുന്നെങ്കിലും മുഴങ്ങിയില്ല. ഇതോടെ 11 മണിക്ക് നടത്താന്‍ നിശ്ചയിച്ച സ്‌ഫോടനം വൈകി. നേവിയുടെ ഹെലികോപ്റ്റര്‍ ഈ മേഖലയ്ക്ക് മുകളിലൂടെ പോയതിനാലാണ് രണ്ടാം സൈറണ്‍ മുഴങ്ങാതിരുന്നത്. . ഇത് സാങ്കേതിക തകരാറായി കണക്കാക്കേണ്ടതില്ലെന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വിവരം.
പൊടിപടലങ്ങൾ കൂടുതൽ ദൂരത്തേയ്ക്ക് പൊകാതിരിക്കാൻ വേണ്ട വെള്ളം പമ്പ് ചെയ്യുകയാണ്.കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലായതിനാൽ പൊടിപടലങ്ങൾ കൂടുതൽ ആ ദിശയിലേയ്ക്കാണ്. ആദ്യ യൂണിറ്റ് ഫയർ ഫോഴ്സാണ് ഉള്ളിലേയ്ക്ക് പോയിട്ടുള്ളത്. ഇനി രണ്ട് യൂണിറ്റ് കൂടി വരാനുണ്ട്. പാലത്തിലേയ്ക്ക് ചെറിയ തോതിൽ അവശിഷ്ടങ്ങൾ വീണു എന്നതല്ലാതെ നാശനഷ്ടങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല.
ഒന്‍പതുമണിയോടെ തന്നെ പരിസരത്തെ മുഴവന്‍ ജനങ്ങളേയും മാറ്റിയിരുന്നു. സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് നിന്നുപോലും നിര്‍മാണങ്ങള്‍ പൊളിക്കുന്നത് നേരിട്ട് കാണുന്നതിനായി നിരവധി പേര്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു. നേവിസംഘം ഹെലിക്കോപ്റ്ററില്‍ അടക്കം നിരീക്ഷണം നടത്തി. തേവര—കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനവും ഏര്‍പ്പെടുത്തി.അടുത്ത ഏതാനും മിനിറ്റുകൾക്കും ശേഷം അടുത്ത ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള സൈറൺ മുഴങ്ങും
കായലിലൂടെ ബോട്ടടക്കം യാത്ര ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. കായലിന്റെ സുരക്ഷാചുമതലയടക്കം പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.പൊലീസ് വിവിധ ഇടങ്ങളില്‍ ശക്തമായ പരിശോധന നടത്തുകയാണ്. അതേസമയം ഡ്രോണുകള്‍ പറത്തിയാല്‍ വെടിവെച്ചിടുമെന്ന് പൊലീസ് പറഞ്ഞു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയുമെല്ലാം ഭാഗമായി ലോകമാകെ നേരിടുന്ന പ്രശ്നങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ സുപ്രീംകോടതി വിധിയുണ്ടായത്. തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച പാര്‍പ്പിടസമുച്ചയങ്ങള്‍ പൊളിച്ചുനീക്കാതെയുള്ള ഒരു പരിഹാരത്തിനും കോടതി തയ്യാറായില്ല.
2019 മെയ് എട്ടിലെ സുപ്രീംകോടതി വിധിക്കുശേഷം ഫ്‌ളാറ്റ് ഉടമകള്‍ ഉള്‍പ്പെടെ വിവിധ ഹര്‍ജിയുമായി സമീപിച്ചെങ്കിലും കോടതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരാഞ്ഞ് സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയ സന്ദര്‍ഭം പോലുമുണ്ടായി.
കാലമെത്ര കഴിഞ്ഞാലും നിയമലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനുള്ള ഉദാഹരണമായി മാറുകയാണ് മരടിലെ ഫ്‌ളാറ്റുകള്‍ക്കുമേലുണ്ടായ സുപ്രീംകോടതി ഉത്തരവ്. രാജ്യക്കത്ത് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നതിന്റെ ഓര്‍മപ്പെടുത്താല്‍ കൂടിയായി മാറുകയായിരുന്നു സുപ്രധാനമായ കോടതി വിധി.
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.