Web Desk

ബ്യൂ​ന​സ് ഐ​റി​സ്

November 12, 2020, 6:14 pm

ആശുപത്രി വിട്ട മറഡോണയ്ക്ക് ഇനി ചികിത്സ ല​ഹ​രി​വി​മു​ക്ത കേന്ദ്രത്തില്‍

Janayugom Online

ഫു​ട്ബോ​ള്‍ ഇ​തി​ഹാസ താരം ഡിയേഗോ മറഡോണ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ആശുപത്രി വിട്ടു. ഇനി ചികിത്സ ല​ഹ​രി​വി​മു​ക്ത ക്ലിനിക്കിലാണ്. എട്ട് ദിവസത്തെ ആസുപത്രി വാസത്തിന് ശേഷമാണ് തലച്ചോറില്‍ രക്തസ്രവത്തിന് ശത്രക്രിയയ്ക്ക് വിധേയനായ മറഡോണയെ ഇപ്പോള്‍ ലഹരി വിമുക്ത ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റിയത്. 

ക​ര​ള്‍ രോ​ഗം, കാ​ര്‍​ഡി​യ വാ​സ്കു​ലാ​ര്‍ രോ​ഗം, ത​ല​ച്ചോ​റി​ല്‍ ക​ട്ട​പി​ടി​ച്ച അ​വ​സ്ഥ തുടങ്ങി ധാരാളം അസുഖങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. വി​ത്‌​ഡ്രോ​വ​ല്‍ സി​ന്‍​ഡ്രം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​തു ക​ണ്ടെ​ത്തി​യ​ത്. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ അ​റു​പ​താം ജ​ന്മ​ദി​നം ആഘോഷിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ENGLISH SUMMARY:Maradona is now being treat­ed at the de addic­tion centre
You may also like this video