Web Desk

തിരുവനന്തപുരം

November 26, 2020, 2:20 pm

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ വിയോഗം; കേരളത്തിൽ രണ്ടു ദിവസത്തെ ദുഃഖാചരണം

Janayugom Online

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ടു ദിവസത്തെ ദുഃഖാചരണം. നവംബര്‍ 26, 27 തിയതികളിലാണ് ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചതായി മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ മറഡോണയുടെ വേര്‍പാട് കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. 

കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ അഭ്യർത്ഥിച്ചു.

ENGLISH SUMMARY:Maradona’s death; Two days of mourn­ing in Kerala
You may also like this video