7 December 2024, Saturday
KSFE Galaxy Chits Banner 2

മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് അസമില്‍ കണ്ടെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2021 9:11 pm

അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് അസമില്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശിവസാഗറിലെ വാസിദ് ഹുസൈന്‍ എന്നയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് വാച്ച് കണ്ടെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തു.
ദുബായ് പൊലീസില്‍നിന്ന് കേന്ദ്ര ഏജന്‍സിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ തിരച്ചില്‍. മറഡോണ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ദുബായിലെ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ ഒരാളായിരുന്നു വാസിദ്. 

കുറച്ച് ദിവസം ജോലി ചെയ്ത ശേഷം അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അവധിയെടുത്ത് ഇയാൾ അസമിലേക്ക് മടങ്ങുകയായിരുന്നു.
മറഡോണ ഒപ്പുവച്ച ലിമിറ്റഡ് എഡിഷന്‍ ഹബ്‌ലോട്ട് വാച്ച് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു എന്ന് കരുതപ്പെടുന്നു.

ENGLISH SUMMARY:Maradona’s stolen lux­u­ry watch found in Assam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.