തിരുവനന്തപുരം: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ നിശ്ചയിച്ചിരുന്ന സമയപരിധി മാറ്റാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. മന്ത്രി എ സി മൊയ്തീന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. അന്തിമ തീരുമാനം നാളെ നടക്കുന്ന സാങ്കേതിക സമിതി യോഗത്തില്‍ ഉണ്ടാകും. ആല്‍ഫാ ടവേഴ്‌സാണ് ആദ്യം പൊളിക്കാന്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് എച്ച്.ടു.ഒ പൊളിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ഈ രണ്ട് ഫ്ലാറ്റുകളും ജനവാസകേന്ദ്രങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ സമരവുമായി മുന്നോട്ട് പോകുകയാണ്.
you may also like this video;
ജനവാസകേന്ദ്രങ്ങളില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകള്‍ പൊളിച്ച് ആഘാതം പരിശോധിക്കണമെന്നതാണ് സമരക്കാര്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. എറണാകുളം ജില്ലാ കളക്ടറും സബ് കളക്ടറും മരട് നഗരസഭാ പ്രതിനിധികളും, സമരക്കാരുടെ പ്രതിനിധികളും അടക്കമുള്ളവര്‍ ഇന്ന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. തീരുമാനം അറിഞ്ഞ ശേഷമെ സമരത്തില്‍നിന്ന് പിന്മാറൂവെന്ന് സമര സമിതി വ്യക്തമാക്കി. അതേസമയം സമരക്കാരുടെ ആവശ്യം അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും സമര സമിതി നേതാക്കള്‍ അറിയിച്ചു.
English summary: Maradu flat expert committee may change sequence of flat demolition and the final decision is tomorrow.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.