May 28, 2023 Sunday

മരട് ഫ്ലാറ്റ് പൊളിക്കൽ; ആല്‍ഫയുടെ ഒരുഭാഗം കായലിലേക്ക് നിലംപൊത്തി

Janayugom Webdesk
കൊച്ചി
January 11, 2020 5:31 pm

ചുറ്റുപാടും നിരവധി വീടുകളുള്ള ആല്‍ഫയിലെ ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ ഒരു ഭാഗം കായലിൽ വീണു .ആദ്യം നിലംപൊത്തിയ എച്ച്.ടു.ഒ തകരുമ്പോൾ കുറഞ്ഞ ശബ്ദമാണ് അനുഭവപ്പെട്ടതെങ്കിൽ അൽഫയിലെ രണ്ട് ടവറുകൾ പൊളിയുമ്പോൾ വലിയ ശബ്ദവും പരിസരത്തെ വലിയ കെട്ടിടങ്ങൾക്ക് ഉൾപ്പടെ പ്രകമ്പനവും ഉണ്ടായി . ഇതിനിടെ തൊട്ടടുത്ത് വീടുകൾ ഉള്ളതിനാൽ ആല്‍ഫയുടെ ഒരുഭാഗം കായലില്‍ മനഃപൂർവം വീഴ്ത്തിയതാണെന്ന് കലക്ടർ പറഞ്ഞു .

ചുറ്റുമുളള കെട്ടിടങ്ങള്‍ക്കോ വീടുകള്‍ക്കോ കേടുപാടുകളോ, മറ്റു അത്യാഹിതമോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു. എല്ലാം തീരുമാനിച്ച പോലെ തന്നെ നടന്നു. ആദ്യ ഫ്ളാറ്റായ എച്ച് ടു ഒ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയാണ് നിലംപൊത്തിയത്. ആല്‍ഫയിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളുടെ കെട്ടിടാവിശിഷ്ടങ്ങളില്‍ ഒരു ഭാഗം കായലില്‍ പതിക്കുന്ന തരത്തിലാണ് സ്‌ഫോടനം തീരുമാനിച്ചിരുന്നത്.ചുറ്റുപാടുമുളള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ ഒരു ഭാഗം കായലില്‍ വീഴുന്ന രീതിയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത്. വലിയ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയും പറഞ്ഞു. ചെറിയ കേടുപാടുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഉണ്ടായത് ഒരുശതമാനം മാത്രമാണെന്നും ഇരുവരും പ്രതികരിച്ചു.എച്ച് ടു ഒ ഫ്ലാറ്റ് വീണ് 28 മിനിറ്റിനുശേഷമാണ് മീറ്ററുകള്‍ അകലെയുളള ആൽഫ ഫ്ലാറ്റില്‍ സ്ഫോടനം നടന്നത്. സമീപത്ത് വീടുകളുളളതിനാല്‍ ഒരു ഭാഗം കായലിലേക്ക് ചെരിച്ചാണ് രണ്ട് ടവറുകളും വീഴ്ത്തിയത്. എന്നാല്‍, എച്ച്.ടു.ഒ പോലെ കോണ്‍ക്രീറ്റ് പൂര്‍ണമായി തകര്‍ന്നില്ല. ആൽഫയുടെ പരിസരത്തും വീടുകള്‍ക്ക് നാശമില്ലെന്നാണ് വിവരാമെന്ന് വീടുകൾ സന്ദർശിച്ച ശേഷം മരട് നഗരസഭ ചെയര്പേഴ്സൻ അടക്കമുള്ള ജനപ്രതിനിധികൾ പറഞ്ഞ.

Eng­lish summary:Maradu flat demolishing

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.