May 28, 2023 Sunday

Related news

January 18, 2020
January 12, 2020
January 12, 2020
January 12, 2020
January 12, 2020
January 12, 2020
January 11, 2020
January 10, 2020
January 3, 2020
January 2, 2020

ജെയിൻ കോറൽ കോവും ഗോൾഡൻ കായലോരവും ഇന്ന് നിലംപൊത്തും: പ്രദേശത്ത് നിരോധനാജ്ഞ

Janayugom Webdesk
കൊച്ചി
January 12, 2020 8:47 am

മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ കൂടി ഇന്ന് നിലം പൊത്തും. രാവിലെ 11 മണിക്ക് ജെയിൻ കോറൽകോവ് ഫ്ലാറ്റും  ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോൾഡൻ കായലോരം ഫ്ലാറ്റും സ്ഫോടനത്തിൽ തകർക്കും. രണ്ടാം ദിവസത്തെ ഫ്ലാറ്റ് പൊളിക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. ഇതോടെ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചതിനെ തുടർന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളും മണ്ണോടടിയും.

എഡിഫസ് എന്‍ജിനീയറിങ് കമ്പനിയാണ് 17 നിലകൾ വീതമുള്ള രണ്ടു ഫ്ലാറ്റുകളും പൊളിക്കുന്നത്. 122 അപ്പാർട്ട്മെന്റുകളുള്ള ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്ലാറ്റ്. ഗോൾഡൻ കായലോരത്ത് 40 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളും ഒമ്പതുമണിക്ക് മുമ്പ് സ്ഥലത്തുനിന്ന് മാറണമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നതാണ്. അതിനാല്‍ ഇവര്‍ സ്ഥലത്തുനിന്ന് മാറിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പരിശോധന നടത്തും.

ഇതിന് ശേഷമാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുക. 10.30നാണ് ആദ്യ സൈറണ്‍ മുഴക്കുക. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴക്കും. 11 മണിയോടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയിന്‍ കോറല്‍കോവ് തകര്‍ക്കാനുള്ള സ്‌ഫോടനം നടക്കും. തുടര്‍ന്ന് രണ്ടുമണിയോടെ ഗോള്‍ഡന്‍ കായലോരവും സ്‌ഫോടനത്തിലൂടെ തകര്‍ക്കും. പ്രദേശത്ത് രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.

YOU MAY ALSO LIKE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.