മരട് ഫാളാറ്റ് കേസ്: സര്‍ക്കാറിനു വേണ്ടി തുഷാര്‍ മേത്ത ഹാജരായേക്കില്ല

Web Desk
Posted on September 18, 2019, 8:16 pm

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഹാജരായേക്കില്ല. സുപ്രീംകോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിക്കില്ലെന്ന നിലപാടിലാണ് എസ്്ജി. ഉത്തരവിനെ അനുകൂലിച്ചേ തനിക്ക് കോടതിയില്‍ ഹാജരാകാന്‍ കഴിയുവെന്ന്് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. തുഷാര്‍ മേത്ത ഹാജരാകരില്ലെന്നറിയിച്ചതിനെ തുടര്‍ന്ന്് മുതിര്‍ന്ന അഭിഭാഷകനും നിയമ വിദഗധനുമായ ആര്‍.വെങ്കട്ടരമണിയെ കേസില്‍ ഹാജരാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നേരത്തേ ഉദ്യോഗ തലത്തില്‍ സര്‍ക്കാര്‍ തുഷാര്‍ മേത്തയുമായി നടത്തിയ ചര്‍ച്ചയിലസാണ് മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി തന്നെ നേതൃത്വം നല്‍കണമെന്ന തീരുമാനമെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് തനിക്ക് സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന്് അദ്ദേഹം അറിയിച്ചത്. സുപ്രീംകോടതി വിധിക്ക് എതിരായ നിലപാട് ഒരിക്കലും താന്‍ സ്വീകരിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരേയും അഭിഭാഷകരേയും തുഷാര്‍ മേത്ത അറിയിച്ചിട്ടുള്ളത്. ഒരുപക്ഷേ കോടതി ഉത്തരവ് നടപ്പാക്കുമെന്ന ഉറപ്പ് ലഭിച്ചാല്‍ തുഷാര്‍ മേത്ത കേസില്‍ ഹാജരായേക്കും.

അതേസമയം ഫഌറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് സന്നദ്ധത അറിയിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്യുറേറ്റ് ഡിമോളിഷിംഗ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. പോലീസ് സംരക്ഷണവും നല്‍കുകയാണെങ്കില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ തയ്യാറാണെന്ന് കമ്പനി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.