മരട് ഫ്ലാറ്റ്; വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കണമെന്ന് ഫ്ലാറ്റുടമകള്‍, നാളെ മുതല്‍ നിരാഹാര സമരം

Web Desk
Posted on September 28, 2019, 9:36 am

കൊച്ചി: മരടിലെ ഫ്‌ലാറ്റുകളില്‍ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം നാളെ മുതല്‍ നിരാഹാരമിരിക്കുമെന്നും ഫ്‌ലാറ്റുടമകള്‍. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഫഌറ്റുകള്‍ സ്വമേധയാ ഒഴിയാമെന്നും ഇവര്‍ പറയുന്നു. ഫഌറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക, നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഫഌറ്റ് ഒഴിയുന്നതിന് മുമ്ബ് നല്‍കുക , തങ്ങള്‍ക്കു കൂടി ബോധ്യപ്പെട്ട തരത്തില്‍ പുനരധിവാസം നടത്തുക എന്നിവയാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.

മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകളുടെ  ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാര്‍ ആ തുക നല്‍കാനായിരുന്നു കോടതി ഉത്തരവ്. തുക ഫഌറ്റ് നിര്‍മാതാക്കളില്‍ നിന്നും ഈടാക്കാനാണ് കോടതി നിര്‍ദ്ദേശം.

2020 ഫെബ്രുവരി ഒമ്ബതിനകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റി സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കാമെന്ന സര്‍ക്കാരിന്റെ സത്യവാങ് മൂലവും കോടതി അംഗീകരിച്ചിരുന്നു. അതിനിടെ മരടില്‍ പൊളിക്കാനുള്ള ഫ്‌ലാറ്റുകളില്‍ നിന്ന് താമസക്കാരെ നാളെ മുതല്‍ ഒഴിപ്പിക്കും. പുനരധിവാസം തീരുമാനിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരും. പൊളിക്കാനുള്ള കമ്ബനിയെ ഉടന്‍ തീരുമാനിക്കും.

you may also like this video;