കൊച്ചി: മരടില്‍ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സ്ഫോടക വിദഗ്ധരെത്തി. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്ളാറ്റുകളില്‍ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ രാവിലെ ആറു മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങി. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫിസ് എന്ജിനീയറിങ്ങാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. സ്ഫോടനത്തിനുള്ള അനുമതി വെള്ളിയാഴ്ച വൈകീട്ട് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ)ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഡോ. ആര്. വേണുഗോപാല്‍ അറിയിച്ചതിനെത്തുടർന്നാണിത്.
ഇന്ന് പുലർച്ചെ അഞ്ചരയോടുകൂടിയാണ് സ്ഫോടക വിദഗ്ധർ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ എത്തിയത്. ഏഴരയോടുകൂടി സ്ഫോടക വസ്തുക്കളും എത്തി. 200 കിലോയ്ക്കു മുകളിൽ സ്ഫോടക വസ്തുക്കൾ ഹോളിഫെയ്ത്ത് കെട്ടിടം തകർക്കാൻ വേണ്ടിവരുമെന്നാണ് അനുമാനം. സ്ഫോടന ദിവസം നാല് മണിക്കൂര്‍ നേരത്തെക്ക് മാറി നിന്നാൽ മതിയെന്നാണ് നിർദേശമെങ്കിലും, മരടിലെ ഫ്ലാറ്റുകള്‍ക്ക് തൊട്ട് ചേര്‍ന്ന് താമസിക്കുന്നവര്‍ നാളെ മുതല്‍ വീടൊഴിയും. എല്ലാ വീട്ടു സാധനങ്ങളും എടുത്താണ് ഇവര്‍ താമസം മാറുന്നത്. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സ്ഫോടനങ്ങൾക്ക് ചുമതല വഹിക്കുന്ന ഡപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ്എക്സ്പ്ലോസീവ്, ഡോക്ടര്‍ ആര് വേണുഗോപാൽ പറയുന്നു.
ഒരോ ഫ്ലാറ്റുകളുടെയും 200 മീറ്റര്‍ പരിധിയിലുള്ളവരെയാണ് സ്ഫോടന ദിവസം ഒഴിപ്പിക്കുന്നത്. മരടിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറീഡിയന് ഈ പരിധിയില്‍ ഉള്‍പ്പെടും. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിക്കുന്നത്. ഒഴിപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഇന്ന് വൈകീട്ട് ഏഴിന് യോഗം വിളിച്ചിട്ടുണ്ട്.
you may also like this video
English summary: maradu flats explosives filling started
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.