March 23, 2023 Thursday

Related news

March 11, 2023
February 25, 2023
August 10, 2021
March 21, 2020
January 12, 2020
January 11, 2020
January 11, 2020
January 10, 2020
January 9, 2020
January 4, 2020

ഈ സ്ഥലം ഏതെന്ന് മനസിലായോ? ഒരുപക്ഷെ വിശ്വസിക്കാൻ പ്രയാസമുണ്ടാകും

Janayugom Webdesk
March 21, 2020 7:41 pm

മരടിൽ ആകാശം മുട്ടെ ഉയർന്നു നിന്ന ഫ്ലാറ്റുകളുടെ പതനം നമ്മൾ കണ്ടതാണ്. ഏഴുനില കെട്ടിടത്തിന്റെ ഉയരത്തിൽ പൊങ്ങിക്കിടന്ന അവശിഷ്ടങ്ങളും കണ്ടു. എന്നാൽ ആ ഫ്ലാറ്റുകൽ നിന്നിരുന്ന സ്ഥലം ഇന്ന് കണ്ടാലോ? ഉഴുതു മറിച്ചിട്ടിരിക്കുന്ന പാടം പോലെ മാറിയിരിക്കുകയാണ് അവിടം. ലോറിയിൽ കയറ്റി കൊണ്ടു പോകാൻ പാകത്തിന് അവിടിവിടായി അടുക്കി വെച്ചിരിക്കുന്ന ഇരുമ്പു കമ്പികൾ മാത്രമേ ഉള്ളൂ. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അതും ശൂന്യം.

എച്ച്ടുഒ ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളിലെ അവശിഷ്ടങ്ങളാണ് ഒട്ടും ശേഷിക്കാതെ കരാറുകാർ നീക്കം ചെയ്തത്. എച്ച്ടുഒ ഹോളിഫെയ്ത്തിൽ നിന്ന് 25 ടൺ അവശിഷ്ടവും ഗോൾഡൻ കായലോരത്ത് നിന്ന് 6.5 ടൺ അവശിഷ്ടവുമാണ് നീക്കം ചെയ്തത്. കരാറുകാരായ പ്രോംപ്റ്റ് എന്റർപ്രൈസസ് പാട്നർ അച്യുത് ജോസഫാണ് ഇക്കാര്യം വ്യകത്മാക്കിയത്. ജെയിൻ, എച്ച്ടുഒ എന്നിവിടങ്ങളിലെ അവശിഷ്ടങ്ങൾ കോൺക്രീറ്റ് കട്ടകളായി വിപണിയിലെത്തുകയും ചെയ്തു.

വിജയ് സ്റ്റീൽസിനാണ് കമ്പി വേർതിരിക്കൽ കരാർ. കമ്പി വേർതിരിച്ച് അതിന്റെ കരാറുകാർ ഒഴിഞ്ഞതിനു ശേഷം 25 ദിവസമാണ് പ്രോംപ്റ്റിന് അനുവദിച്ചിരുന്നത്. ആൽഫാ സെറിനിലേത് അനിശ്ചിതമായി നീളുന്നു എങ്കിലും ജെയിൻ കോറൽ കോവിലേത് 2 ദിവസത്തിനുള്ളിൽ പൂർത്തിയാകും. പ്രതീക്ഷിച്ചത് പോലുള്ള കമ്പി കിട്ടിയില്ലെന്ന് വിജയ് സ്റ്റീൽസും മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സിമ്മന്റ് അവശിഷ്ടം കിട്ടിയില്ലെന്ന് പ്രോംപ്റ്റും പറയുന്നു. ഗോൾഡൻ കായലോരം, ആൽഫാ സെറിൻ എന്നിവിടങ്ങളിലേത് ചുടുക്കട്ട ആയതിനാൽ അവശിഷ്ടം പുനരുപയോഗം ചെയ്യാൻ പറ്റാത്തതു കൊണ്ട് നഗരസഭ നിർദേശിച്ച സ്ഥല‌ങ്ങളിലാണ് അവ ഇട്ടതെന്നും കരാറുകാർ വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ജനുവരി 11, 12 തീയതികളിലായാണ് ഫ്ലാറ്റുകൾ പൊളിക്കുന്നത്. പിറ്റേന്ന് തന്നെ അവശിഷ്ടത്തിൽ നിന്ന് ഇരുമ്പ് കമ്പി വേർതിരിക്കുന്നത് ആരംഭിച്ചു. അവശിഷ്ടത്തിൽ നിന്ന് കമ്പി വേർതിരിക്കാനുള്ള അവസാന ദിവസം മാർച്ച് ഒന്നായിരുന്നു. അവശിഷ്ടം നീക്കം ചെയ്യാനുള്ള അവസാന ദിവസം മാർച്ച് 27 ആണ്. അതോടു കൂടി അവശേഷിക്കുന്നവ കൂടി ഇല്ലാതാകും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.